റാന്നി ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് പബ്ലിക്ക് ഹിയറിംഗ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും ആക്ഷേപങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനും പദ്ധതിയുടെ സുതാര്യവും സുസ്ഥിരവുമായ ആസൂത്രണത്തിനും നിര്‍വഹണത്തിനും വഴിയൊരുക്കുന്ന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായാണ് സോഷ്യല്‍ ഓഡിറ്റ് പബ്ലിക്ക് ഹിയറിംഗ് സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങില്‍
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്നകുമാരി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഗീത സുരേഷ് , വാര്‍ഡ് അംഗങ്ങളായ ശശികല രാജശേഖരന്‍ , സന്ധ്യാ ദേവി , മന്ദിരം രവീന്ദ്രന്‍ , മിനു ഷാജി, എ.എസ് വിനോദ് , ശോഭ ചാര്‍ലി, മിനി തോമസ്, മുന്‍ വാര്‍ഡഗം ഗോപി, ബിആര്‍പി ജസ്റ്റീന തോമസ്, വിആര്‍പി മാരായ വിഷ്ണു, ഹര്‍ഷ, പ്രസീദ, അപര്‍ണ അസിസ്റ്റന്റ് സെക്രട്ടറി എ എസ് സതീശന്‍ ,എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. എ.ഇ. ലതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.


