കെസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ക്രിസ്തുമസ്സ് ക്വയർ ഫെസ്റ്റ് ഡിസംബർ 13 ന്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: കേരള കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ക്വയർ ഫെസ്റ്റ് ” Lighting the silent corners” 2025 ഡിസംബർ 13 2 pm ന് തുമ്പമൺ താഴം ബത് സേഥാ മിഷൻ ഹോമിൽ വെച്ച് നടത്തപ്പെടുന്നു .ജില്ലാ പ്രസിഡണ്ട് വെരി റവ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കുന്ന മീറ്റിങ്ങിൽ ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനധിപൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത മീറ്റിംഗ് ഉദ്ഘാടനം ചെയ്യുന്നു.

കെസിസി വൈസ് പ്രസിഡൻറ് അഭിവന്ദ്യ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ ക്രിസ്തുമസ്സ് സന്ദേശം നൽകുന്നു. ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് അഭിവന്ദ്യ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്‌കോപ്പ, കെസിസി ജനറൽ സെക്രട്ടറി അഡ്വ. ഡോ.പ്രകാശ് പി തോമസ്, ഫാദർ ഷാജി കെ ജോർജ്, ഫാദർ സന്തോഷ് ജോർജ് എന്നിവർ മുഖ്യാതിഥികളായി എത്തുന്നു.

വിവിധ സഭകളുടെ ക്വയർ ഗാനശൂശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. മിറ്റിംഗിൽ പത്തനംതിട്ട ജില്ലയിലേ കെസിസി എക്സിക്യൂട്ടീവ്, ജില്ല, സോൺ, അസംബ്ലികളിലെ ബഹു വൈദികർ, ഭാരവാഹികൾ, അംഗങ്ങൾ മീറ്റിംഗിൽ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *