മാർത്തോമാ യുവജനസംഖ്യം കോന്നി സെന്റർ പ്രവർത്തനോദ്ഘാടനം

Pathanamthitta
Print Friendly, PDF & Email

കോന്നി – 2024 – 25 വർഷത്തെ കോന്നി സെന്റർ മാർത്തോമാ യുവജനസഖ്യത്തിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് കോന്നി ജറുസലേം മാർത്തോമാ പള്ളിയിൽ വെച്ച് നടന്നു. കോന്നി സെന്റർ പ്രസഡന്റ് റവ. രാജീവ് ഡാനിയേൽ അച്ചന്റെ അദ്ധ്യക്ഷതയിൽ റവ. മോൻസി വർഗ്ഗീസ് ( ഡയറക്ടർ CARD ) ഉദ്ഘാടനം നിർവ്വഹിച്ചു. ഭദ്രാസന യുവജന സഖ്യം സെക്രട്ടറി ഷൈൻ ഫിലിപ്പ്, ട്രഷറർ ആരോൺ ഫിലിപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു.

വികാരിയച്ചന്മാരും, യുവജനസഖ്യം അംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ കോന്നി സെന്റർ ശാഖകളിൽ SSLC , +2 വിജയികളായവരെ അനുമോദിക്കുകയും ചെയ്തു. കോന്നി സെന്റർ മാർത്തോമാ യുവജന സഖ്യം ഭാരവാഹികളായ റവ. രാജീവ് ഡാനിയേൽ ( പ്രസിഡന്റ് ), അഷ്‌ന ഡാനിയേൽ ( വൈസ് പ്രസിഡന്റ് ), സ്റ്റെലിൻ എം ഷാജി ( സെക്രട്ടറി ), ഷാരോൺ പ്രിൻസ് ഫിലിപ്പ് ( ജോയിൻ സെക്രട്ടറി ), ജാനറ്റ് മറിയം മാത്യു ( ട്രഷറർ ) എന്നിവർ പരിപാടിയുടെ സംഘാടക സമിതി അംഗങ്ങളായിരുന്നു .

ടീം പത്തനംതിട്ടക്ക് വേണ്ടി,
രാജേഷ് പേരങ്ങാട്ടിനൊപ്പം ജിബു വിജയൻ

Leave a Reply

Your email address will not be published. Required fields are marked *