അയ്യന്റെ ദർശനത്തിനായി നട തുറന്ന് 12 ദിവസം പിന്നിടുമ്പോൾ ഇതേവരെ പത്തു ലക്ഷം കടന്ന് ഭക്തജന പ്രവാഹം

Kerala Pathanamthitta
Print Friendly, PDF & Email

സന്നിധാനം – ഈ തീർത്ഥാടനകാലത്ത് ഇതേവരെ ശബരിമല ദർശനം നടത്തിയ ഭക്തരുടെ എണ്ണം പത്തു ലക്ഷം പിന്നിട്ടു. ഇതുവരെ ആകെ 1029451 തീർത്ഥാടകരാണ് ഈ സീസണിൽ ദർശനം നടത്തിയത്. തീർത്ഥാടനം ആരംഭിച്ച് 12-ാം ദിനമായ വ്യാഴാഴ്ച വൈകിട്ട് ഏഴു വരെ 79707 പേരാണ് മലകയറിയത്. കൃത്യമായ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നതിനാൽ തുടരുന്ന തിരക്കിലും സുഖദർശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീർത്ഥാടകർ മലയിറങ്ങുന്നത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാൽ അധികനേരം കാത്തുനിൽക്കാതെ തന്നെ എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കാൻ കഴിയുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *