അടൂർ – ആനന്ദപ്പള്ളിയിൽ മുറിക്കാൻ കയറിയ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വൈകിട്ട് ആറരയോടെയാണ് സംഭവം. മരം മുറിക്കാൻ കയറിയ ആൾ ഉയരമേറിയ പ്ലാവിൽ കുടുങ്ങി പോവുകയായിരുന്നു. ഇയാൾക്ക് ഇറങ്ങാൻ കഴിയാതെ വന്നതോടെ പത്തനംതിട്ട, അടൂർ സ്റ്റേഷനുകളിൽ നിന്നും അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ എത്തിയാണ് ഇയാളെ താഴെ ഇറക്കിയത്. മുകളിൽ കയറിയ ഫയർ ഫോഴ്സ് ജീവനക്കാർ നെറ്റിലാക്കിയാണ് ഇയാളെ താഴേക്ക് കൊണ്ടു വന്നത്. രാത്രി എട്ടു മണിയോടെ താഴെ എത്തിച്ച തൊഴിലാളിയെ അടൂർ ജനറൽ ആശുപത്രിയിലക്ക് കൊണ്ടുപോയി.


