ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ല വനിത ശിശു വികസന ഓഫീസ്, ഡിസ്ട്രിക് സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമണിന്റെ ആഭിമുഖ്യത്തിൽ ഔട്ട്‌ റീച്ച് ആക്ടിവിറ്റിയുടെ ഭാഗമായി മാർത്തോമാ ഹയർ സെക്കന്ററി സ്കൂളിലെ എസ് പി സി വിദ്യാർത്ഥികൾക്കായി മൊബൈൽ അഡിക്ഷൻ, ചൈൽഡ് ലോ, സേഫ് ആൻഡ് അൺ സേഫ് ടച്ച് എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജിജി മാത്യു സ്കറിയ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏ. സി.പി. ഓ. മേരി മത്തായി സ്വാഗതം ആശംസിച്ചു. ജില്ല വനിത ശിശു വികസന ഓഫീസർ ആശാ മോൾ കെ. വി മുഖ്യ പ്രഭാഷണം നടത്തി. ഡിസ്ട്രിക് സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ (DHEW) ജില്ല കോർഡിനേറ്റർ ശുഭശ്രീ എസ്, ജൻഡർ സ്പെഷ്യലിസ്റ്റ് അനുഷ എ എം തുടങ്ങിയവർ പങ്കെടുത്തു.ഡിസ്ട്രിക് സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ (DHEW) ജൻഡർ സ്പെഷ്യലിസ്റ്റ് സ്നേഹ വാസു രഘു നന്ദി അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *