തദ്ദേശ തിരഞ്ഞെടുപ്പ് : സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ആരംഭിച്ചു

Pathanamthitta
Print Friendly, PDF & Email

തദ്ദേശ തിരഞ്ഞെടുപ്പ് : സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ആരംഭിച്ചു

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, കോന്നി ബ്ലോക്കുകളിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 13 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആരംഭിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ സംവരണ വാർഡുകൾ നറുക്കെടുത്തു.

ആനിക്കാട് ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ: 2- വള്ളിയാകുളം, 5-ചക്കാട്ടുപടി, 8-വായ്പൂര്, 9- വടക്കേമുറി, 10-പുല്ലുകുത്തി, 12-പൂവമ്പാറ.
പട്ടികജാതി സ്ത്രീ സംവരണം: 14-മാരിക്കൽ
പട്ടികജാതി സംവരണം: 1-നല്ലൂർപ്പടവ്

കവിയൂർ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ: 1-ഐക്കുഴി, 4-നാഴിപ്പാറ, 6-മത്തിമല, 9- തോട്ടഭാഗം, 10- മനയ്ക്കച്ചിറ, 14-ഇലവിനാൽ
പട്ടികജാതി സ്ത്രീ സംവരണം: 8-ഞാൽഭാഗം
പട്ടികജാതി സംവരണം: 13-മാകാട്ടിക്കവല

കൊറ്റനാട് ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ: 2-പെരുമ്പെട്ടി, 3-ചുട്ടുമൺ, 7-വൃന്ദാവനം, 9- തിയ്യാടിക്കൽ, 10-വെള്ളയിൽ, 14-പുള്ളോലി
പട്ടികജാതി സ്ത്രീ സംവരണം: 12-ചാന്തോലിൽ
പട്ടികജാതി സംവരണം: 1-അത്യാൽ

കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ: 2-കാഞ്ഞിരത്തിങ്കൽ, 4-തുണ്ടിയാംകുളം, 5- തുരുത്തിക്കാട്, 8-മഠത്തുംഭാഗം നോർത്ത്, 9-ചെറുമത, 13-ശാസ്താങ്കൽ
പട്ടികജാതി സ്ത്രീ സംവരണം: 14-പുതുശ്ശേരി
പട്ടികജാതി സംവരണം: 6-കുംഭമല

കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ: 3-വായ്പൂര്, 4-കുളത്തൂർ, 10-കേരളപുരം, 11- കുമ്പിളുവേലി, 12-കണ്ണങ്കര, 13-ഊട്ടുകുളം, 14-പെരുമ്പാറ
പട്ടികജാതി സംവരണം: 2-ശാസ്താംകോയിക്കൽ

കുന്നന്താനം ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ: 1-വള്ളിക്കാട്, 2-വള്ളോക്കുന്ന്, 6-പുളിന്താനം, 7- ചെങ്ങരൂർചിറ, 9-മുണ്ടയ്ക്കാമൺ, 11-പാലക്കുഴി, 13-ആഞ്ഞിലിത്താനം
പട്ടികജാതി സ്ത്രീ സംവരണം: 10-കുന്നന്താനം
പട്ടികജാതി സംവരണം: 3-പാലയ്ക്കാത്തകിടി

മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ: 1-മങ്കുഴി, 4-മുട്ടത്തുമൺ, 5-മുരണി, 6-പരയ്ക്കത്താനം, 8-കീഴ്‌വായ്പൂര് സൗത്ത്, 12-പരിയാരം, 13-മല്ലപ്പള്ളി ടൗൺ വെസ്റ്റ്, 14-മല്ലപ്പള്ളി വെസ്റ്റ്
പട്ടികജാതി സംവരണം: 02-മഞ്ഞത്താനം

കോന്നി ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ: 1-ആഞ്ഞിലിക്കുന്ന്, 2-കിഴക്കുപുറം, 5-തേക്കുമല, 11-മുരിങ്ങമംഗലം, 12-മങ്ങാരം, 13-എലിയറയ്ക്കൽ, 16-വട്ടക്കാവ്, 18-സിവിൽ സ്റ്റേഷൻ
പട്ടികജാതി സ്ത്രീ സംവരണം: 6-കൊന്നപ്പാറ വെസ്റ്റ്, 17-കോന്നി ടൗൺ
പട്ടികജാതി സംവരണം: 3-ചെങ്ങറ

അരുവാപ്പുലം ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ: 1-മെഡിക്കൽ കോളജ്, 3-കൊക്കാത്തോട്, 9- മ്ലാന്തടം, 10-പടപ്പയ്ക്കൽ, 13-അരുവാപ്പുലം, 14-മാവനാൽ, 15-ഐരവൺ
പട്ടികജാതി സ്ത്രീ സംവരണം: 4-നെല്ലിക്കാപ്പാറ
പട്ടികജാതി സംവരണം: 6-കല്ലേലി

പ്രമാടം ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ: 1-മറൂര്, 2-വലഞ്ചുഴി, 5-വെട്ടൂർ, 6-ഇളകൊള്ളൂർ, 10- പൂവൻപാറ, 13-വകയാർ, 14-എഴുമൺ, 17-നെടുമ്പാറ, 19-പൂങ്കാവ്
പട്ടികജാതി സ്ത്രീ സംവരണം: 15-അന്തിചന്ത
പട്ടികജാതി സംവരണം: 11-ഇളപ്പുപാറ

മൈലപ്ര ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ: 3-കോട്ടമല, 4-മണ്ണാറക്കുളഞ്ഞി, 8-മൈലപ്ര സെൻട്രൽ, 10-ഐ റ്റി സി വാർഡ്, 11-ശാന്തിനഗർ, 12-മൈലപ്ര സ്‌കൂൾ വാർഡ്
പട്ടികജാതി സ്ത്രീ സംവരണം: 5-പി എച്ച് സി വാർഡ്
പട്ടികജാതി സംവരണം: 1-പേഴുംകാട്

വള്ളിക്കോട് ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ : 4-മായാലിൽ, 5-വള്ളിക്കോട്, 9-ഞക്കുനിലം, 12- മൂന്നാംകലുങ്ക്, 15-വയലാവടക്ക്, 16-നരിയാപുരം കിഴക്ക്
പട്ടികജാതി സ്ത്രീ സംവരണം: 11-വെള്ളപ്പാറ, 13-കുടമുക്ക്
പട്ടികജാതി സംവരണം: 1-നരിയാപുരം

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ: 2-വി കെ പാറ, 5-തൂമ്പാക്കുളം, 6-തേക്കുതോട് സെൻട്രൽ, 7-ഏഴാംന്തല, 10-അള്ളുങ്കൽ, 12-എലിമുള്ളുംപ്ലാക്കൽ, 13-തണ്ണിത്തോട് മൂഴി
പട്ടികജാതി സംവരണം: 3-മേടപ്പാറ

നറുക്കെടുപ്പിന് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബീന എസ്.ഹനീഫ്, സീനിയർ സൂപ്രണ്ട് കെ.എസ് സിറോഷ് എന്നിവർ നേതൃത്വം നൽകി. അയിരൂർ, ഇരവിപേരൂർ, കോയിപ്രം, തോട്ടപ്പുഴേശരി, എഴുമറ്റൂർ, പുറമറ്റം, കടപ്ര, കുറ്റൂർ, നിരണം, നെടുമ്പ്രം, പെരിങ്ങര, റാന്നി പഴവങ്ങാടി, റാന്നി, റാന്നി അങ്ങാടി, റാന്നി പെരുനാട്, വടേശരിക്കര, ചിറ്റാർ, സീതത്തോട്, നാറാണംമൂഴി, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 14 ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *