പത്തനംതിട്ട – ശബരിമല തീർത്ഥാടനവുമായി ബന്ധപ്പട്ട നിയന്ത്രണങ്ങളും, നിരോധനങ്ങളും സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ ഉത്തരവുകൾ പുറപ്പെടുവിച്ചു.
* ഗ്യാസ് സിലിണ്ടർ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് 2025 നവംബർ 11 മുതൽ 2026 ജനുവരി 25 വരെ ളാഹ മുതൽ സന്നിധാനം വരെയുള്ള ഹോട്ടലുകളിൽ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ച് ആയി നിജപ്പെടുത്തിയും ഗ്യാസ് സിലിണ്ടറുകൾ അപകടകരമായി പൊതു സ്ഥലങ്ങളിൽ സൂക്ഷിക്കുന്നത് നിരോധിച്ചും ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ഉത്തരവായി.
* റോഡുകളുടെ വശങ്ങളിൽ പാചകം ചെയ്യുന്നത് നിരോധിച്ചു
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാർക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നത് 2025 നവംബർ 11 മുതൽ 2026 ജനുവരി 25 വരെ നിരോധിച്ച് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ ഉത്തരവായി.
* മാംസാഹാരം ശേഖരിച്ചുവെക്കുന്നതും വിൽപന നടത്തുന്നതും നിരോധിച്ചു
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് 2025 നവംബർ 11 മുതൽ 2026 ജനുവരി 25 വരെ ളാഹ മുതൽ സന്നിധാനം വരെയുളള തീർഥാടന പാതകളിലെ ഭക്ഷണശാലകളിൽ മാംസാഹാരം ശേഖരിച്ചു വയ്ക്കുന്നതും പാചകം ചെയ്യുന്നതും വിൽപന നടത്തുന്നതും നിരോധിച്ച് ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ ഉത്തരവായി.


