കോഴഞ്ചേരി – ആതിരയും ആവണിയും ഇനിയും അടച്ചുറപ്പ് ഉള്ള വീട്ടിൽ സുരക്ഷിതമായി ഭയമില്ലാതെ ഉറങ്ങും. ഞങ്ങളുടെ വീട്ടിലെ ഫ്യൂസ് ഊരാരുത് എന്ന് കാണിച്ചു ഒരു കത്ത് ഒരു വർഷം മുൻപ് എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി അവരുടെ KSEB മീറ്ററിന്റെ താഴെ എഴുതി വെച്ച സംഭവം ചെറുകോൽ സംഭവിച്ചിരുന്നു. ഇത് ഒരു വർഷം മുൻപ് എല്ലാ പത്രങ്ങളിലും ചാനലുകളിലും വന്ന വാർത്തയും ആയിരുന്നു.
കറന്റ് ചാർജ് അടക്കാൻ ക്യാഷ് ഇല്ലാത്തത് കാരണം ഫ്യൂസ് ഊരരുത് എന്ന് കാണിച്ചു എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകൂട്ടി അവരുടെ വീട്ടിലെ KSEB മീറ്ററിനു സമിപം എഴുതി വെച്ച ഒരു കത്ത് ആണ് ഈ ചിത്രത്തിൽ കാണുന്നത് . കറന്റ് ചാർജ് അടക്കാത്തത് കാരണം ഫ്യൂസ് ഊരാൻ വന്ന കോഴഞ്ചേരി KSEB യിലെ ലൈൻമാൻ ആയ വിനിഷ് ഈ കത്ത് കാണുകയും, ഇത് മീഡിയയക്ക് കൊടുക്കയും ആയിരുന്നു അങ്ങനെ ആണ് കോഴഞ്ചേരി പൗരാവലിയും ഈ വിഷയം അറിഞ്ഞത്.. പത്രത്തിൽ ആ വീടിന്റെ ശോചനീയാവസ്ഥയുടെ പടം ഉൾപ്പെടെ ആണ് വന്നത് .


ഈ വാർത്ത കണ്ടപ്പോൾ കോഴഞ്ചേരി പൗരാവലി പ്രവർത്തകരുടെ മനസ്സിൽ തോന്നിയത്, 400 രൂപ 2 മാസം കൂടുമ്പോൾ അടക്കാൻ പറ്റാത്ത ആ വീടിന്റെ അവസ്ഥ എന്താരിക്കും എന്നാണ്.
അപ്പോൾ തന്നെ. ഞങ്ങൾ ഈ ലൈൻമാനെ വിളിച്ചു ആ വീടിന്റെ അവസ്ഥ തിരക്കിയിരുന്നു. അദ്ദേഹം പറഞ്ഞത് ഈ വീടിന്റെ അവസ്ഥ വളരെ മോശം ആണന്ന് ആണ്. വീടിനു കതക് പോലും ഇല്ല അതിനുപകരം ഒരു തുണി ഇട്ടു മറച്ചിരിക്കുന്നത് അദ്ദേഹം കണ്ടു എന്ന് പറഞ്ഞു.
ലൈൻമാനിൽ നിന്ന് അറിഞ്ഞ വിവര പ്രകാരം ഈ വീട് പൗരാവലി പ്രസിഡന്റ് ജോജി കാവുംപടിക്കൽ കണ്ടു പിടിച്ചു അവിടെ ചെന്നു. ആ വീട്ടിൽ ചെന്ന് വീടിന്റെ മുറികളിൽ മുഴുവൻ കയറി നോക്കി. ഞങ്ങൾ വിചാരിച്ച പോലെ ഈ വീടിന്റെ അവസ്ഥ വളരെ മോശമാണ് എന്ന് കണ്ടു . വീടിന്റെ മേൽക്കൂര മുഴുവൻ പട്ടികയും കഴിക്കോലും, ഉത്തരവും ആകെ ദ്രവിച്ച അവസ്ഥ, അസ്ബറ്റോസ് ഷീറ്റുകൾ പൊട്ടി ചോരുന്ന അവസ്ഥയിൽ ആയിരുന്നു. വീടിന്റെ ഭിത്തികൾ ഇടിഞ്ഞു പൊളിഞ്ഞു, പാമ്പുകൾ കയറി പടം പൊഴിച്ചു തേച്ചിട്ടില്ലത്ത അവസ്ഥയിൽ കിടക്കുന്നു , തറ പൊട്ടി പൊളിഞ്ഞു കിടക്കുന്നു.,
വീടിന്റെ മുൻവശവും പുറകുവശവും കതക് ഇടാതെ, കട്ടിള പോലും ഇല്ല അതിനു പകരം ഒരു സാരി ഇട്ട് മറച്ചിരിക്കുന്നു , വയറിങ് ചെയ്യാതെ അങ്ങോട്ടും ഇങ്ങോട്ടും വയറുകൾ വെറുതെ വലിച്ചിട്ടിരിക്കുന്നു. വീടിന്റെ മുറികൾക്ക് പലതിനും ജനൽ ഇല്ല പാളിയും ഇല്ലാതെ ദ്രവിച്ചു നശിച്ചിരിക്കുന്നു . ഈ വീട്ടിൽ കിണറും, റോഡിലെ പൈപ്പ് കണക്ഷനും ഇല്ല, അതിനാൽ വെള്ളം ക്യാഷ് കൊടുത്തു വാങ്ങേണ്ടി വരുന്നു.അതിനാൽ വീട്ടിൽ പ്ലബിങ് ഒന്നും നടത്തിട്ടില്ലാരുന്നു .നല്ലൊരു ബാത്റൂം ഇല്ല, ടോയ്ലറ്റ് ഇല്ല കിടക്കാൻ നല്ലൊരു കട്ടിൽ ഇല്ല. തീ കത്തിക്കാൻ നല്ലൊരു അടുപ്പ് ഇല്ല, പാചകം ചെയ്യാൻ അടുക്കളയിൽ പാതകം ഇല്ല ഇതായിരുന്നു അവരുടെ അവസ്ഥ.
ഈ വാർത്ത പത്രത്തിലും വാർത്തയിലും കണ്ടു പലരും അവരെ സഹായിക്കാൻ ചെന്നു, പക്ഷെ അവർ 5000 രൂപയുടെ അടുത്ത് കറന്റ് ചാർജ്ജ് അഡ്വാൻസ് ആയി അടക്കാൻ മാത്രം ആണ് തയാറായത്, എന്നിട്ട് അവർ സ്ഥലം വിട്ടു. അടുത്ത ദിവസം പത്രത്തിൽ വാർത്ത വന്നു കറന്റ് ചാർജ് അവർ അടച്ചു എന്ന് അതോടെ അവരുടെ ഉത്തരവാദിത്തം കഴിഞ്ഞു.
പക്ഷെ കോഴഞ്ചേരി പൗരാവലിക്ക് അവരുടെ വീട്ടിലെ ശോചനിയ അവസ്ഥ കണ്ടപ്പോൾ പരിഹാരം ഉണ്ടാക്കാതെ ഇരിക്കാൻ സാധിച്ചില്ല. അങ്ങനെ ആണ് കോഴഞ്ചേരി പൗരാവലി ആ ദൗത്യം ഏറ്റെടുത്തത്.
താമസ യോഗ്യം അല്ലാത്ത ആ വീടിന്റെ എല്ലാ പണികളും പൂർത്തീകരിച്ചു വാസയോഗ്യം ആയ വീടാക്കി മാറ്റി . വീടിന്റെ 1200 സ്ക്കോയർ ഫീറ്റ് ഓളം റൂഫ് മുഴുവൻ ഇരുമ്പിൽ സ്ട്രച്ചർ നിർമ്മിച്ചു ഷീറ്റ് ഇട്ടു . വീടിന്റെ ഭിത്തികൾ ദുർബലമായത് പൊളിച്ചു കട്ട കെട്ടി ഉയർത്തി.
പെൺകുട്ടികൾക്ക് രാത്രിയിലും മറ്റും ഭയം കൂടാതെ ബാത്റൂമിൽ പോകാൻ വീടിന്റെ അകത്തു ഒരെണ്ണം യൂറോപ്പിയൻ ക്ലോസെറ്റ് ഉൾപ്പെടെ നിർമ്മിച്ചു. വീടിന്റെ ഭിത്തികൾ മുഴുവൻ തേച്ചു വൃത്തി ആക്കി . അടുക്കളയിൽ പുതുതായി പാതകവും, അടുപ്പും,സിങ്ക് ഉൾപ്പെടെ ഫിറ്റ് ചെയ്ത് ടൈൽസ് ഇട്ടു മുഴുവൻ വൃത്തി ആക്കി . വീടിനു മുൻപിലും പിൻപിലും കട്ടളയും കതകും ഉൾപ്പെടെ വെച്ചു സുരക്ഷിതം ആക്കി. പോയ ജനലുകൾ മാറ്റി വെച്ചു. സിറ്റ് ഔട്ട് മുഴുവൻ ഗ്രിൽ ഇട്ടു സുരക്ഷിതം ആക്കി . തറ ടൈൽസ് ഇട്ടു. വീടിന്റെ പഴയ വയറിംഗ് മുഴുവൻ ഇളക്കി സുരക്ഷിതമായ രീതിയിൽ പുതുതായി DB യും ELCB ഉൾപ്പെടെ ഫിറ്റ് ചെയ്തു.
വീടിന്റെ ബാത്റൂം, ടോയ്ലറ്റ്, അടുക്കള എന്നിവിടങ്ങളിൽ ആവിശ്യം ഉള്ള സ്ഥലത്തു എല്ലാം വെള്ളം കിട്ടത്തക്ക രീതിയിൽ പ്ലമ്പിങ് ചെയ്തു ടാപ്പ് ഇട്ടു . വീട് മുഴുവൻ പെയിന്റ് അടിച്ചു മനോഹരമാക്കി. ഇനിയും ഈ വീട്ടിൽ ഉള്ള കുട്ടികൾക്ക് സുരക്ഷിതമായി പേടി കൂടാതെ താമസിക്കാം.

വീടിന്റെ താക്കോൽ ദാന ചടങ്ങ് ഇന്ന് സുമനസുകളായ മഹത് വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ നടന്നു.. കോഴഞ്ചേരി പൗരാവലിയുടെ സാധുക്കൾക്കായ് ഇതുവരെ നിർമ്മാണം നടത്തിയ വീടുകളിൽ മുഴുവനും ഭാഗികമായും നടത്തിയ പ്രൊജക്റ്റുകളിൽ ഇത് പതിനാലാമത്തെ പ്രൊജക്റ്റ് ആണ്. ഈ പ്രൊജക്റ്റും ദൈവത്തിന്റെ അനുഗ്രഹത്താൽ കോഴഞ്ചേരി പൗരാവലി പുർത്തീകരിച്ചിരിക്കുന്നു. ഇതൊരു മാതൃക തന്നെ . 🙏
കോഴഞ്ചേരി പൗരാവലിക്ക് ആത്മാർത്ഥമായി ഒരു ബിഗ് സല്യൂട്ട്. കോഴഞ്ചേരി പൗരാവലി പ്രസിഡന്റ് ജോജി കാവുംപടിക്കലിനും, സെക്രട്ടറി ഷാജി കുഴിവേലിക്കും, അവരുമായി സഹകരിച്ച എല്ലാ സുമനസുകൾക്കും ബിഗ് സല്യൂട്ട്. 🙏


