വർക്കലയിൽ വിദേശ പൗരനെ തല്ലിച്ചതച്ചു മലയാളികൾ

Crime
Print Friendly, PDF & Email

കൊല്ലം – വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദേശ പൗരനെ മലയാളികൾ തല്ലിച്ചതച്ചു അവശനാക്കി. ഗ്രീക്ക് സ്വദേശിയായ റോബർട്ടിനാണ് ഇന്ന് രാവിലെ മർദ്ദനമേറ്റത്. വർക്കല ബീച്ചിൽ വാട്ടർ സ്‌പോർട്‌സ് നടത്തുന്ന മലയാളികൾ ആണ് മർദ്ദിച്ചത്. കഴിഞ്ഞ ദിവസം റോബർട്ടിന്റെ ഫോൺ കാണാതായിരുന്നു. ഇതന്വേഷിച്ചിറങ്ങിയ റോബർട്ട് രാവിലെ കടലിൽ കുളിക്കാനിറങ്ങി. ഈ സമയം വാട്ടർ സ്‌പോർട്‌സ് നടത്തിപ്പുകാരായ മലയാളികൾ വിദേശിയെ കടലിലിറങ്ങാൻ അനുവദിച്ചില്ല. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. പിന്നാലെയാണ് മർദ്ദനം ഉണ്ടായത്. വിദേശിയായ റോബോർട്ടിന്റെ കണ്ണിന് സാരമായി പരിക്കേറ്റിട്ടുണ്ട്. നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് സംഘം പിന്മാറുകയായിരുന്നു. പരിക്കേറ്റ റോബർട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദേശിക്ക് മർദ്ദനമേറ്റതിൽ കേരളം സർക്കാർ വക നടപടികൾ എന്തെങ്കിലും ഉണ്ടാകുമോ ? വിദേശകാര്യം കൈകാര്യം ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടി തീർച്ചയായും ഉണ്ടാകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *