മലേഷ്യയിൽ നിന്നുള്ള സ്വർണ്ണക്കടത്ത് പിടികൂടി

Crime Kerala
Print Friendly, PDF & Email

നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്വർണ്ണ കള്ളക്കടത്ത് നടത്തുവാൻ ശ്രമിച്ച എട്ട് മലേഷ്യൻ യാത്രക്കാരെ എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പിടിച്ചു . ഇതിൽ ആറ് പേരും സ്ത്രികളാണ് . രണ്ട് പുരുഷൻമാരും ഉണ്ട് . ഈ എട്ട് യാത്രക്കാരിൽ നിന്നായി 110 ലക്ഷം രൂപ വിലയുള്ള സ്വർണ്ണാഭരണങ്ങൾ പിടിച്ചു . ഇവരിൽ നിന്നും കണ്ടെടുത്ത ആഭരണങ്ങൾക്ക് മൊത്തം 1986 ഗ്രാം തൂക്കം ഉണ്ട് . ഇത് സംബന്ധിച്ച് അഞ്ച് കേസുകളാണ് കസ്റ്റംസ് എടുത്തിട്ടുള്ളത് .

കോലാലംപുരിൽ നിന്നും എയർ ഏഷ്യ വിമാനത്തിൽ കൊച്ചിയിലേയ്ക്ക് വന്ന യാത്രക്കാരാണ് സ്വർണ്ണം ഒളിപ്പിച്ചു കൊണ്ടുവന്നത് . ഇവരെല്ലാം പ്രതിഫലത്തിനു വേണ്ടി സ്വർണ്ണ കള്ളക്കടത്ത് തൊഴിലാക്കിയവരാണന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻമാർ വ്യക്തമാക്കിട്ടുണ്ട് . ഇതിൻ്റെ പിന്നിലുള്ള കള്ളക്കടത്ത് സംഘത്തെ കണ്ടെത്തുവാൻ ശ്രമിച്ചു വരുന്നു . ഇതിന് യാത്രക്കാരെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യുന്നുണ്ട് .. മറ്റ് വിശദമായ അന്വേഷങ്ങളും പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *