ഇലവുംതിട്ട – അയത്തിൽ ഗ്രാമത്തിലെ ദൃശ്യകല റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വർഷങ്ങളായി നടന്നുവരുന്ന മലയാളികളുടെ ഐക്യത്തിന്റെയും, സൗഹാർദ്ദത്തിന്റെയും ഉത്സവമായ ഓണാഘോഷം ഈ വർഷം സെപ്റ്റംബർ 6 നാളെ അവിട്ടം ദിനത്തിൽ അയത്തിൽ തലത്തായിൽ പടിക്കൽ വെച്ച് വിപുലമായി നടക്കുന്നു.
രാവിലെ ക്ലബ്ബ് പ്രസിഡന്റ് ആർ തമ്പി പതാക ഉയർത്തുന്നതോടെ ആരംഭിക്കുന്ന പരിപാടികളിൽ 9 മണിയോടെ അത്തപ്പൂക്കള മത്സരം ആരംഭിക്കും. 9.30 മുതൽ അമ്മമാരുടെയും, അച്ചന്മാരുടെയും വിവിധ കലാ കായിക മത്സരങ്ങൾ നടക്കും. വൈകിട്ട് 5 മണിക്ക് വാശിയേറിയ വടംവലി മത്സരം നടക്കും. ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ വരെ പങ്കെടുത്തിട്ടുള്ള ആയത്തിലെ കായിക താരങ്ങൾ പങ്കെടുക്കുന്ന വടംവലി മത്സരം വാശിയേറിയത് തന്നെയാകും എന്നതിൽ സംശയമില്ല. സമ്മാനദാന ചടങ്ങിന് ശേഷം പൊതുസമ്മേളനം ആരംഭിക്കും.


പൊതു സമ്മേളനത്തിന് ശേഷം രാത്രി 8 മണിമുതൽ കൈകൊട്ടിക്കളി, തിരുവാതിര, കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.


