ശ്രീനാരായണ ഗുരുദേവന്റെ 171-മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചിങ്ങം 1 പതാക ദിനമായി ആചരിക്കുന്നു..

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ – കള്ളക്കർക്കിടകത്തിന്റെ കറുപ്പിന്റെ നിറക്കൂട്ടുകളിൽ നിന്നും പൊന്നിൻ ചിങ്ങത്തിന്റെ വസന്ത പുലരിയിൽ മാനവ മോചനസന്ദേശവുമായി തിരു: അവതാരം എടുത്ത ഭഗവാൻ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ 171-മത് മഹാജയന്തി ആഘോഷങ്ങളുടെ ഭാഗമായി 2025 ആഗസ്റ്റ് 17 ഞായറാഴ്ച (ചിങ്ങമാസം ഒന്നാം തീയതി) എസ് എൻ ഡി പി യോഗം പതിവു പോലെ പതാക ദിനമായി ആചരിക്കുന്നു. ശ്രീനാരായണ മാസചാരണത്തിന്റെ ഭാഗമായി ചിങ്ങം ഒന്നിന് ഉയർത്തുന്ന പീത പതാക മഹാസമാധിയുടെ തൊട്ടടുത്ത ദിവസമുള്ള ബോധനന്ദ സ്വാമിയുടെ സമാധി വരെ നിലനിർത്തേണ്ടതുമാണ്. ഇതിനോടനുബന്ധിച്ച് അടൂർ യൂണിയനിലെ എല്ലാ ശാഖായോഗം ഓഫീസുകളിലും സ്ഥാപനങ്ങളിലും മുഴുവൻ ശ്രീനാരായണീയ ഭവനങ്ങളിലും പതാക നാളെ മുതൽ പീത പതാകകൾ ഉയർത്തി എല്ലാവരും ശ്രീനാരായണ മാസചാരണത്തിൽ പങ്കുകൊള്ളണമെന്ന് ഒരിക്കൽ കൂടി അറിയിക്കുന്നു …

അഡ്വ എം മനോജ്‌ കുമാർ
യൂണിയൻ ചെയർമാൻ

അഡ്വ മണ്ണടി മോഹനൻ
യൂണിയൻ കൺവീനർ

Leave a Reply

Your email address will not be published. Required fields are marked *