എല്ലാവരും വിദേശത്തായതിനാൽ അടച്ചിട്ടിരുന്ന വീട്ടിൽ തീപ്പിടിച്ചു.

Pathanamthitta
Print Friendly, PDF & Email

വാഴമുട്ടം, വെസ്റ്റ് – ആൾപ്പാർപ്പില്ലാതിരുന്ന കൃഷ്ണതുളസി ശ്രീ. മദനരാജ കുറുപ്പിന്റെ അടച്ചിട്ടിരുന്ന വീട്ടിൽ തീപ്പിടിച്ചു. ഈ വീട്ടിൽ ഉള്ളവർ എല്ലാം വിദേശത്താണ്.. ഹാളിലെ ടിവിയും മറ്റു സാധനങ്ങളും കത്തി നശിച്ചു. ടിവി സ്റ്റാൻഡിനു അടുത്തുണ്ടായിരുന്ന ഇലക്ട്രിക്ക് സോക്കറ്റിൽ നിന്നാണ് നിന്നാണ് നിന്നാണ് തീപടർന്നത്. അഗ്നിശമന രക്ഷാസേനയുടെ അവസരോചിതമായ ഇടപെടൽ മൂലം അഗ്നിബാധ ഹാളിൽ മാത്രം ഒതുങ്ങി. ഇന്ന് വൈകിട്ട് ഉദ്ദേശം വൈകിട്ട് ആറുമണിയോടെ ആയിരുന്നു അഗ്നിബാധ. പത്തനംതിട്ടയിൽ നിന്നും ഫയർഎൻജിൻ അടക്കം എത്തി തീ അണച്ചു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ A. സാബു, വിന്ടെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ S. രഞ്ജിത്ത്, E നൗഷാദ്,
ഫയർ & റെസ്ക്യൂ ഓഫീസർ മാരായ അസ്സിം, വിഷ്ണു വിജയ്, അജിലേഷ്, ഷൈജു, വിഷ്ണു, ഷാമ്ജികുമാർ, ഡേവിഡ്, മുരളീധരൻ,
എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി…. ഉദ്ദേശം 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *