ബിലീവേഴ്സ് ആശുപത്രിയിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 79ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വർണ്ണാഭമായ ചടങ്ങുകളോടുകൂടി നടന്നു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജാതി മത വർണ്ണ വ്യത്യാസങ്ങൾ ഇല്ലാതെ ഇന്ത്യക്കാർ എല്ലാവരും ഒരേ മനസ്സോടുകൂടി പ്രവർത്തിക്കേണ്ടതിന്റെ കാലിക ആവശ്യത്തെക്കുറിച്ച് അഭിവന്ദ്യ മെത്രാപ്പോലീത്ത സൂചിപ്പിച്ചു. കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപ്പള്ളിൽ, ഓപ്പറേഷൻ വിഭാഗം മേധാവി ശ്രീ രാജേഷ് ചാക്കോ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ബിലീവേഴ്സ് ആശുപത്രിയിൽ സുത്യർഹമായ സേവനം നിർവഹിച്ചുവരുന്ന സെക്യൂരിറ്റി, ഹൗസ് കീപ്പിംഗ് ജീവനക്കാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരെ ചടങ്ങിൽ വച്ച് പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ബിലീവേഴ്സ് ആശുപത്രിയിലെ സെക്യൂരിറ്റി വിഭാഗം ജീവനക്കാർ അണിനിരന്ന സ്വാതന്ത്ര്യദിന പരേഡ് പരിപാടികൾക്ക് മാറ്റുകൂട്ടി.


ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷപരിപാടിയിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ സാമുവൽ തിയോഫിലെസ് മെത്രാപ്പോലീത്ത ദേശീയ പതാക ഉയർത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *