പത്തനംതിട്ട : ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്കും കുട്ടികളുടെ മാനസിക ആരോഗ്യമേഖലയ്ക്കും കൂടുതൽ പ്രാധാന്യം നൽകി വിവിധ പദ്ധതികൾക്ക് രൂപം നൽകാൻ ജില്ലാ ശിശുക്ഷേമ സമിതി വാർഷിക പൊതുയോഗം തീരുമാനിച്ചു.കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വാർഷിക പൊതുയോഗ ത്തിൽ എ.ഡി.എം ( ആർ. ആർ ) മിനി തോമസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു .സെക്രട്ടറി ജി. പൊന്നമ്മ പ്രവർത്തന റിപ്പോർട്ടും , ട്രഷറാർ എ.ജി. ദിപു വരവ് ചെലവ് കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറാർ കെ ജയപാൽ, വൈസ് പ്രസിഡൻ്റ് അജിത്കുമാർ ആർ , ജോയിൻ്റ് സെക്രട്ടറി സലിം പി.ചാക്കോ ,ജില്ലാ ഏക്സിക്യൂട്ടിവ് അംഗങ്ങളായ കെ. ജയകൃഷ്ണൻ , ടി. രാജേഷ്കുമാർ , സുമാ നരേന്ദ്ര , എസ്. മീരാസാഹിബ് , അഡ്വ. ആർ. സനൽകുമാർ , പ്രൊഫ ടി.കെ.ജി നായർ , രാജൻ പടിയറ , കലാനിലയം രാമചന്ദ്രൻനായർ, എസ്. കൃഷ്ണകുമാർ വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പ്രസംഗിച്ചു .

അടിക്കുറിപ്പ് :
കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ ശിശുക്ഷേമ സമിതി വാ


