കൊച്ചി – ജയിൽ ചാടിയ സൗമ്യ കേസ് പ്രതി ഗോവിന്ദചാമിയെ പിടികൂടാൻ പൊലീസിനെ സഹായിച്ച ഇൻഡൽ മണി റീജണൽ മാനേജർ വിനോജ് കുമാറിന് ആദരം. കൊച്ചി കളമശ്ശേരിയിലെ ഇൻഡൽ മണി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഇൻഡൽ ഗ്രൂപ്പ് ചെയർമാൻ മോഹനൻ ഗോപാലകൃഷ്ണൻ വിനോജ് കുമാറിനെ പൊന്നാടയണിച്ച് ആദരിച്ചു. ഇൻഡൽ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സി ഇ ഒ യുമായ ഉമേഷ് മോഹനൻ സ്നേഹോപഹാരങ്ങൾ നൽകി. ഡയറക്ടർ അനീഷ് മോഹനൻ, കളമശ്ശേരി സി.ഐ. ദിലീഷ് തുടങ്ങിയവർ പങ്കെടുത്തു.


