ഓൺലൈനിൽ രസീത് നൽകി വള്ളസദ്യ നടത്തുന്നതിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് താത്കാലികമായി പിൻമാറി.

Kerala Pathanamthitta
Print Friendly, PDF & Email

ആറന്മുള – ഓൺലൈനിലൂടെ 250 രൂപ കൂപ്പൺ വിതരണം ചെയ്ത് ആറൻമുള ക്ഷേത്രത്തിലെ ഊട്ടുപുരയിൽ ഭക്തർക്ക് വള്ളസദ്യ നൽകുന്ന സ്പെഷ്യൽ വള്ളസദ്യകളുടെ നടത്തിപ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡ് താത്ക്കാലികമായി നിർത്തിവച്ചു. പള്ളിയോട സേവാ സംഘത്തിൻ്റെ എതിർപ്പ് പരിഗണിച്ചാണ് തീരുമാനം. കഴിഞ്ഞ ഞയറാഴ്ച്ച പള്ളിയോട സേവാസംഘത്തിൻ്റെയും ആറൻമ്മുള പൈതൃക ഗ്രാമ കർമ്മസമിതിയുടെയും എതിർപ്പ് അവഗണിച്ച് ദേവസ്വം ബോർഡ് സ്പെഷ്യൽ വള്ളസദ്യ നടത്തിയരുന്നു. എന്നാൽ നാളെ നടത്താൻ നിശ്ചയച്ചിരുന്ന സ്പെഷ്യൽ വള്ളസദ്യ ഇന്നലെ നടന്ന ചർച്ചയെ തുടർന്ന് താത്ക്കാലികമായി മാറ്റി വച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. എ അജിത് കുമാർ അറിയിച്ചു. നേരത്തെ എല്ലാ ഭക്തരെയും പങ്കെടുപ്പിച്ച് വള്ളസദ്യ നടത്തുന്നതിന് പള്ളിയൊട സേവാസംഘം ഉൾപ്പടെ ഉള്ളവരുടെ അനുമതിയോടെ തീരുമാനമെടുത്തതാണെന്നും എന്നാൽ പൊടുന്നനെ പള്ളിയൊട സേവാ സംഘം നിലപാട് മാറ്റുകയായിരുന്നുവെന്നും അഡ്വ. അജിത്കുമാർ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് ഭക്തർക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് തീരുമാനമെന്നും കൂടിയാലോചനകൾക്ക് ശേഷം ഏവരുടേയും സഹകരണത്തോടെ കൂപ്പൺ നൽകിയുള്ള വള്ളസദ്യകൾ പുനരാരംഭിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ എ അജിത്കുമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *