ഗസ്റ്റ് ഇന്റർവ്യൂ
പൈനാവ് ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ലൈബ്രേറിയൻ ഗ്രേഡ്-നാല് എന്നീ തസ്തികകളിലേയ്ക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
യോഗ്യത – ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ – ഫസ്റ്റ് ക്ലാസ് എംസിഎ. ലൈബ്രേറിയൻ ഗ്രേഡ് നാല് -ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് /ഡിഗ്രി ഇൻ ലൈബ്രറി സയൻസ്.താൽപര്യമുള്ളവർ ജൂലൈ നാലിന് രാവിലെ 10 ന് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.ഫോൺ : 04862 297617, 8547005084, 9744157188.
അധ്യാപക ഒഴിവ്
ഓമല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം താത്കാലിക അധ്യാപക ഒഴിവ്. അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ നാലിന് രാവിലെ 10 ന് സ്കൂളിൽ എത്തണം.
അധ്യാപക ഒഴിവ്
തേക്കുതോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ തസ്തികയിൽ ഫിസിക്സ്, കൊമേഴ്സ് (രണ്ടും ജൂനിയർ തസ്തികകൾ) വിഭാഗങ്ങളിൽ ഓരോ ഒഴിവ്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുമായി ജൂലൈ നാലിന് രാവിലെ 11 ന് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 9446382834, 9745162834.


