ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വിദ്യാർഥികൾക്കുള്ള പഠനമുറി ഉദ്ഘാടനവും താക്കോൽ കൈമാറ്റവും പ്രസിഡന്റ് ജെ ഇന്ദിരാദേവി നിർവഹിച്ചു. പ്രക്കാനം ആത്രപ്പാട്ടെ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം സജി അലക്സ് അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സാം പി തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്കിലെ 17 വിദ്യാർഥികൾക്കാണ് പഠനമുറി നൽകിയത്.
വൈസ് പ്രസിഡന്റ് കെ ആർ അനീഷ, അംഗങ്ങളായ കലാ അജിത്ത്, അഭിലാഷ് വിശ്വനാഥ്, ജിജി ചെറിയാൻ മാത്യു, ചെന്നീർക്കര ഗ്രാമപഞ്ചായത്ത് അംഗം കെ കെ ശശി, പട്ടികജാതി വികസന ഓഫീസർ ആനന്ദ് എസ് വിജയ് എന്നിവർ പങ്കെടുത്തു.


