സോനയ്ക്ക് മന്ത്രിയുടെ ആദരവ്

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – അണ്ടർ 17 ഇന്ത്യൻ ഫുട്‌ബോൾ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്. സോനയെ പട്ടികജാതി വികസന വകുപ്പ് മന്ത്രി ഒ. ആർ. കേളു തിരുവനന്തപുരത്ത്‌ ആദരിച്ചു. ഇന്ത്യൻ ടീമിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സോനയ്ക്ക് കഴിയട്ടെയെന്ന് മന്ത്രി ആശംസിച്ചു.
തിരുവനന്തപുരം വെള്ളായണി ശ്രീ അയ്യൻകാളി മെമ്മോറിയൽ സ്‌പോർട്‌സ് എം ആർ എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് സോന. സ്‌പോർട്‌സ് എം ആർ എസിൽ നിന്ന് ഇന്ത്യൻ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ കുട്ടിയുമാണ്.

അഞ്ചാം ക്ലാസ് മുതൽ വെള്ളായണിയിൽ പഠിക്കുന്ന ഈ മിടുക്കി പത്തനംതിട്ട കുളനട പാണിൽ മലയുടെ വടക്കേതിൽ സോമൻ -വിനീത ദമ്പതികളുടെ മകളാണ്. സൈനു സഹോദരനാണ്.

പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി. ധർമ്മലശ്രീ, അഡിഷണൽ ഡയറക്ടർ വി. സജീവ്, ഫുട്‌ബോൾ കോച്ച് ജൂഡ് ആന്റണി, സ്‌പോർട്‌സ് ഓഫീസർ എസ്. സജു കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം : സോന –
അണ്ടർ 17 ഇന്ത്യൻ ഫുട്‌ബോൾ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്. സോനയെ മന്ത്രി ഒ. ആർ. കേളു ആദരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *