അടൂർ താലൂക്ക് വായനാപക്ഷാചരണ സമാപനം

Pathanamthitta
Print Friendly, PDF & Email

അടൂർ – താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും സർക്കാർ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ് അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ പി ജയൻ ഐ.വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി സതികുമാരി, താലൂക്ക് സെക്രട്ടറി വിജു രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ ജി വാസുദേവൻ, ജോയിന്റ് സെക്രട്ടറി വിനോദ് മുളമ്പുഴ, എക്സിക്യൂട്ടീവ് അംഗങ്ങളായ സിംലകുമാരി മീരാ സാഹിബ്, തെങ്ങമം ഗോപകുമാർ, ബിനു വെള്ളച്ചിറ, പ്രിൻസിപ്പൽ സജി വർഗീസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *