കോട്ടയം – കഴിഞ്ഞ വ്യാഴാഴ്ച നറുക്കെടുത്ത കേരള ലോട്ടറി കാരുണ്യ പ്ളസിൻ്റെ ഒന്നാം സമാനമായ ഒരു കോടി രൂപ പാമ്പാടിയിലെ ന്യൂസംഘം ഹോട്ടൽ ഉടമ പുത്തൻപറമ്പിൽ സന്തോഷ് എടുത്ത PV 40 99 20 എന്ന ടിക്കറ്റിന് ലഭിച്ചു. സന്തോഷ് ടിക്കറ്റുമായി പാമ്പാടി സർവ്വീസ് സഹകരണ ബാങ്കിൽ എത്തി അധികൃതർക്ക് കൈമാറി.. തന്റെ ഹോട്ടലിൽ സ്ഥിരമായി വരുന്ന എട്ടാം മൈൽ സ്വദേശിനി വീട്ടമ്മയായ ഏജൻ്റിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്… ആദ്യം ടിക്കറ്റ് എടുക്കാൻ സന്തോഷ് വിസമ്മതിക്കുകയും ഏജൻ്റിൻ്റെ നിർബന്ധത്തിന് വഴങ്ങുകയുമായിരുന്നു. മികച്ച ഭക്ഷണം നൽകുന്നതിലൂടെ പാമ്പാടിയിലെ ശ്രദ്ധേയമായ ഹോട്ടലാണ് ന്യൂസംഘം.


