തിരുവനന്തപുരം – ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂർ നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച, ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ, 2025 ജൂൺ 27-ാം തീയതി വെള്ളിയാഴ്ച, ഉച്ചയ്ക്കുശേഷം 3.35മണിക്ക്, നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്നു.

ബഹു. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. രാജൻ, നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണ കുമാർ തുടങ്ങിയവർ പങ്കെടുത്തു.


