കലാനിലയം നാടകം * രക്ത രക്ഷസ്സ് * കണ്ടു അന്തംവിട്ട ഒരു കാലാകാരൻ !!

Music Special
Print Friendly, PDF & Email

തൃപ്പൂണിത്തുറ – മലയാളക്കരയിൽ നിലവിൽ പല കലാരൂപങ്ങൾക്കും ഉള്ളപോലെ പ്രമോഷൻ തള്ളായിരിക്കും എന്ന ധാരണയോടെ വെറും ഒരു നാടകത്തിലും ഇത്രയുമൊക്കെ ഉണ്ടാകൂ.. എന്ന വിശ്വാസത്തിൽ ആണ് നാടകം കാണാൻ കയറിയത്. പ്രത്യേകിച്ച് മലയാളത്തിൽ ഹൊറർ സബ്ജക്ട് ഇന്നും ഒരു കോമാളിത്തരത്തിൽ പ്രേഷകരെ വെറും നിരാശപെടുത്തുന്നതിൽ അവസാനത്തെ ഉദാഹരണം ആയിരുന്നു വെള്ളി നക്ഷത്രം 2 അതിനാൽ ഹൊറർ സബ്ജക്ട് കൂടുതൽ താൽപര്യം ഉള്ളവനും വ്യത്യസ്തമായ രണ്ട് ഹൊറർ കഥകൾ എഴുതി എൻ്റെ കയ്യിൽ തന്നെ വെച്ചിരിക്കുന്നവനുമായ ഈ ഞാൻ അവസാനം ഹോളിവുഡ് ഹൊറർ പടങ്ങളിൽ ചേക്കേറി കൊഞ്ചുരിയൻ, അനാബല , നൺ തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട സബ്ജക്ടിൽ സംതൃപ്തി കാണുമ്പോൾ മലയാളക്കരയിൽ വെറും ഒരു നാടകത്തിന് എന്ത് മാറ്റം പ്രത്യേകിച്ച് ഹൊറർ സബ്ജക്ടിൽ ചെയ്യാൻ കഴിയും എന്ന സംശയത്തിലായിരുന്നു.

എന്നാൽ..
മലയാള നാടകത്തിലെ ബാഹുബലി ആയിരുന്നു എന്നും.. ഒരു നാടകത്തിൽ ഇനി പരമാവധി.. ഇത്രയും സ്ഥലപരിമിധിയിൽ ഇനി കൂടുതലായി ഒന്നും ചെയ്യാനില്ല.. എന്നും തെളിയിച്ച കലാനിലയത്തിന് ഈ വിഷയത്തിൽ വേൾഡ് റക്കോർഡ് കിട്ടണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
നശിച്ചുകൊണ്ടിരിക്കുന്ന നാടക പാരമ്പര്യത്തിന് പുതു ജീവൻ നൽകിയ അനന്തപദ്മനാഭൻ ചേട്ടനും ഇതിൽ പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും
അതി സമർത്ഥമായി യാതൊരു പിഴവും കൂടാതെ സാങ്കേതികവിദ്യകൾ സ്റ്റേജിൽ സിനിമയ്ക്ക് തുല്യം മയാജാലം കാണിച്ച എല്ലാ അണിയറ പ്രവർത്തകർക്കും ആശംസയോ ഒന്നും പറയാൻ എനിക്ക് മനസ്സില്ല പകരം
👇
👇
👇
👇
അവരുടെ മുന്നിൽ ദണ്ഡനമസ്കാരം ചെയ്യുന്നു.. നിറഞ്ഞ മനസ്സോടെ സംതൃപ്തിയുടെ നിറകണ്ണോടെ..
എന്ന്
ഒരു എളിയ കലാകാരൻ
Rajesh Kadammanitta

Nb:- കറ തീർന്ന നാടക വിസ്മയം കാണണമെങ്കിൽ മലയാളികൾ അഭിമാനത്തോടെ രക്തരക്ഷസ്സ് കാണുക
കണ്ടില്ല എങ്കിൽ നഷ്ടം മാത്രമാണ് ….. നഷ്ടം മാത്രം

Leave a Reply

Your email address will not be published. Required fields are marked *