ആറന്മുള – സത്രക്കടവിന് സമീപത്ത് നിന്നും 64 വയസ്സുള്ള പുരുഷന്റെ മൃതദേഹം ആറന്മുള പോലീസും ചെങ്ങന്നൂർ അഗ്നിരക്ഷാസേനയും ചേർന്ന് കരയ്ക്കെത്തിച്ചു. മൃതശരീരത്തിൽ നിന്ന് കിട്ടിയ ആധാർ കാർഡിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറന്മുള പോലീസിസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി മരണപ്പെട്ട ആൾ ആറന്മുള നിന്ന് കാലങ്ങൾക്കുമുൻപേ ഛത്തീസ്ഗഡിലെ സ്‌ഥിരതാമസക്കാരൻ ആണെന്ന് തിരിച്ചറിഞ്ഞു.
ഭിലായ്, മോത്തിലാൽ നെഹ്‌റു നഗർ, പി.ഡി.ഷാജി (64) ആണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് ഇടയാറൻമുളയിലെ ബന്ധുവീട്ടിൽ എത്തിയ ഷാജി രണ്ട് ദിവസവും ബന്ധുവീടുകളിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം ഇന്നലെ രാവിലെ രവി എന്ന ബന്ധുവിൻ്റെ വീട്ടിൽ നിന്ന് പ്രഭാതഭക്ഷണത്തിനു ശേഷം പുറത്തേക്കു പോയിരുന്നു. കുളിക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി ആറ്റിൽവീണു മരിച്ചതായാണ് പൊലീസ് നിഗമനം . ബന്ധുവീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങി അടുത്ത ഏതാനും മണിക്കൂറിനുള്ളി സത്രക്കടവിൻറെ താഴെ ജവാൻ സ്മാരകത്തിന്റെ അടുത്തായി ആറ്റുതീരത്തോടുചേർന്നു കിടക്കുന്ന മൃതദേഹം ആദ്യംകണ്ടത് നാട്ടുകാരാണ്.
ആറന്മുള പൊലീസിലും ചെങ്ങന്നൂർ അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചത്. ചെങ്ങന്നൂർ അഗ്നിരക്ഷാ സേനയിലെ SFRO അനൂപ്, FRO ശരത്ത്, രതീഷ്, രജീഷ് എന്നിവരും, കടത്തുകാരൻ മനോജ് എന്നിവർ ചേർന്നാണ് മൃതദേഹം കരയ്ക്കെത്തിച്ചത് .


