പത്തനംതിട്ട – ജില്ലയുടെ പിതാവായ കെ.കെ. നായർ എന്ന നേതാവിനെക്കുറിച്ചു വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ എഴുതുന്നത് തുടരുന്നു…
കെ.കെ. നായർ നല്ല ഒരു എഴുത്തുകാരൻ ആയിരുന്നു. അദ്ദേഹത്തിന്റെ വസതിയ്ക്കു മുന്നിലെ മരച്ചുവട്ടിലിരുന്നാണ് മിക്കപ്പോഴും എഴുത്ത്. ആ പുസ്തകങ്ങൾ അന്ന് വായിയ്ക്കാൻ ഒരു സുഖമായിരുന്നു…. ഇന്ന് ആ പുസ്തകങ്ങൾ കാണാൻ കൊതിയാകുന്നു. ? മുന്നോക്കക്കാരായ സമുദായാംഗങ്ങൾ സാമ്പത്തികമായി പുറകിലോട്ടാണെങ്കിൽ അവർക്ക് സാമ്പത്തിക സംവരണം വേണമെന്ന് ആദ്യം കേരളത്തിൽ ശബ്ദിച്ചത് കെ.കെ. നായരാണ്. കൂലിപ്പണിക്കാരെ കിട്ടാത്ത ഒരു കാലം തുടങ്ങിയപ്പോൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തരം തൊഴിലാളികളുടെ ലിസ്റ്റ് ശേഖരിച്ച് തൊഴിൽ ശൃംഗലകൾ വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കെ.കെ. നായർ സാറാണ്. ഭിന്നശേഷിക്കാർക്കായി കേരളത്തിൽ സ്പെഷൽ റിക്രൂട്ട്മെന്റ് വേണമെന്ന് ആദ്യമായി കേരളത്തിൽ ഉന്നയിച്ചത് കെ.കെ.നായർ സാറാണ്, സാർക്ക് വികലാംഗ വർഷം പ്രമാണിച്ച് താൽക്കാലികമായി ജോലിചെയ്യുന്ന ഭിന്നശേഷിക്കാരെ സർക്കാർ സർവീസിൽ സ്ഥിരപ്പെടുത്തണമെന്ന് ആദ്യമായി നിയമസഭയിൽ ഉന്നയിച്ചത് കെ.കെ.നായർ സാറാണ്…..🙏
ഇതെല്ലാം കെ കെ നായർ സാർ അദ്ദേഹത്തിന്റെ പുസ്തകത്തിലൂടെ പറഞ്ഞിട്ടുണ്ടായിരുന്നു.. അദ്ദേഹത്തിന്റെ അനുഭവ ജീവിതത്തിലെ അപ്രിയ സത്യങ്ങൾ എന്ന ഒരു പുസ്തകം ഉണ്ടായിരുന്നു……. ആ പുസ്തകം പബ്ലിഷ് ആയപ്പോൾ…… ചിലരെക്കുറിച്ച് അദ്ദേഹം ചില സത്യങ്ങൾ പറഞ്ഞു….. അത് ആ പുസ്തകത്തിലും ഉണ്ട്……… വാളിനേക്കാൾ മൂർച്ചയേറിയത് ആണല്ലോ പേനയുടെ തുമ്പ്…… ആ സത്യം പറച്ചിലും എഴുത്തും …… അവസാന സമയം കെ കെ നായർക്ക് മത്സരിക്കാൻ സീറ്റ് ഇല്ലാതെയായി….. എന്നാൽ പത്തനംതിട്ട ജില്ലയിൽ ജീവിക്കുന്ന മുഴുവൻ ജനങ്ങളും…… കെ കെ നായരുടെ ദീർഘവീക്ഷണത്തോടുള്ള പൊതുപ്രവർത്തനത്തിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നത് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല…..🙏🙏🙏🙏
@ റഷീദ് ആനപ്പാറ



