തിരുവല്ല – ഭിന്നശേഷിക്കാർക്ക് ആവശ്യമായ സുരക്ഷയും, പരിഗണനയും അനുവദിച്ച് കിട്ടുന്നതുമായി ബന്ധപ്പെട്ട അപേക്ഷ ഭിന്നശേഷി സംവരണം വേഗത്തിലാക്കാനും അക്ഷയ് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നതിനു മറുപടി കിട്ടി. വിഷയം പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നൽകിയത് കൂടാതെ മറ്റു വകുപ്പുകളിലെക്കും പരാതി കൈമാറിയിരിക്കുന്നു. പരാതി നൽകാനായി പോയപ്പോൾ അക്ഷയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മാനവും നൽകിയാണ് തിരികെ യാത്രയാക്കിയത്. ഓഫീസിലുണ്ടായിരുന്ന സിനിമാ താരങ്ങളുമായി സൗഹൃദം പങ്കിടാനും അന്ന് അക്ഷയക്കായി.
മുഖ്യമന്ത്രിയുടെ മുന്നിൽ സമർപ്പിച്ച അപേക്ഷയിൽ അക്ഷയ് ഉന്നയിച്ചിരിക്കുന്ന വിഷയങ്ങൾ ചുരുക്കത്തിൽ.
1 ഭിന്നശേഷിക്കാർക്കായുള്ള സാമൂഹിക പെൻഷൻ 3000 രൂപയായി വർദ്ധിപ്പിച്ച് താറുമാറാകണം.
2. കെഎസ്ആർടിസി ബസുകളിലെ ഭിന്നശേഷിക്കാർക്കായി കൂടുതൽ സൗകര്യങ്ങൾ, സൗജന്യ യാത്ര ഏർപ്പെടുത്തണം.
3. വിദ്യാഭ്യാസ തൊഴിൽ, ആരോഗ്യ മേഖലകളിൽ ഭിന്നശേഷി ഉള്ളവർക്കുള്ള കൂടുതൽ പിന്തുണയും സഹായവും നൽകുക.
4. ഭിന്നശേഷി എയ്ഡഡ് നിയമനം വേഗം പൂർത്തിയാക്കുക.

എയ്ഡഡ് സ്കൂൾ ഭിന്നശേഷി നിയമന സംവരണത്തിലെ അക്ഷയ് അടക്കം ഉള്ള ആളുകളുടെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹാരിക്കണമെന്ന് ബഹുമാനപ്പെട്ട കേരള നിയമസഭ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി IAS നോട് ആവശ്യപ്പെട്ടു സംസാരിക്കുകയും, നിവേദനം നൽകുകയും ചെയ്തപ്പൊൾ .

മുഖ്യമന്ത്രിയുടെ ഡിജിറ്റൽ ചിത്രം അക്ഷയ് കൈമാറിയപ്പോൾ..



