എടത്വ – CBSC പത്താം ക്ലാസ്സ് പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി മികച്ച വിജയം കരസ്ഥമാക്കിയ അളകനന്ദയ്ക്ക്, കലയിലും പഠനത്തിലും പത്തര മാറ്റ്. എടത്വയിലെ വ്യാപാരി വ്യവസായി സമിതി നേതാവും, തലവടി ചുണ്ടൻ വള്ളം സമിതി സെക്രട്ടറിയും രാധാ ജ്വല്ലറി ഉടമയുമായ ആനപ്രമ്പാൽ കക്കാടംപള്ളി വീട്ടിൽ നന്ദനത്തിൽ കെ. ആർ ഗോപകുമാറിന്റെയും സരിതയുടെയും മകളാണ്. ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആകണമെന്നാണ് അഗ്രഹം. പഠനത്തോടൊപ്പം കലയും ജീവിതത്തിന്റെ ഭാഗമാക്കിയ അളകനന്ദ നല്ലൊരു നർത്തകി കൂടിയാണ്. ചെറുപ്പം മുതൽ ഭാരത നാട്യം, കുച്ചിപ്പുടിയും, മോഹിനിയാട്ടവും അഭ്യാസിച്ചു വരുന്ന അളകനന്ദ കലാരംഗവുമായി ബന്ധപ്പെട്ടു നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് .ബി. കോം വിദ്യാർത്ഥി കെ ജി നന്ദഗോപൻ സഹോദരൻ ആണ്. എടത്വ ജോർജിയൻ സ്ക്കൂൾ ഹെഡ് ഗേൾ കൂടിയാണ് അളകനന്ദ.

തലവടി ചുണ്ടൻ വള്ളം സമിതി രക്ഷാധികാരി ഷിനു എസ് പിള്ള, പ്രസിഡന്റ് റിക്സൺ എടത്തിൽ, ട്രഷറാർ പീറ്റർ പാലത്തിങ്കൽ എന്നിവർ ആശംസകൾ നേർന്നു.
🖊️ ഡോ. ജോൺസൺ വി ഇടിക്കുള


