പന്നിപ്പടക്കം വെച്ച് പിടിച്ച കാട്ടുപന്നിയെ കാറിൽ കൊണ്ടുവരവേ അഭിഭാഷകൻ പിടിയിലായി

Crime
Print Friendly, PDF & Email

കൊല്ലം – കുളത്തുപ്പുഴ ഏഴംകുളത്താണ് സംഭവം. കാട്ടുപന്നിയെ വേട്ടയാടി കാറിൽ കടത്താൻ ശ്രമിച്ച അഭിഭാഷകൻ വനം വകുപ്പിന്റെ പിടിയിലായി. പുനലൂർ കോടതിയിലെ അഭിഭാഷകൻ ഏരൂർ ഭാരതീപുരത്ത് 46 വയസ്സുള്ള അജിലാലാണ് വനം വകുപ്പിന്റെ പിടിയിലായത്.150 കിലോ തൂക്കം വരുന്ന കാട്ടുപന്നിയായിരുന്നു കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പന്നി പടക്കം ഉപയോഗിച്ചാണ് വേട്ടയെന്നാണ് ഫോറസ്റ്റ് ഓഫീസർ പറയുന്നത്. കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. നായാട്ട് സംഘത്തിൽ കൂടുതൽ പേർ ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നത്. അഞ്ചൽ ഏഴംകുളം സ്റ്റേഷൻ പരിധിയിൽ ഭാരതീപുരത്തു വെച്ചാണ് പ്രതി പിടിയിലായത്. അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. വനം വന്യജീവി നിയമപ്രകാരം ജാമ്യമില്ലാ വകപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *