മാർ അത്തനേഷ്യസ് യോഹാൻ സ്മൃതി 8, 9 തീയതികളിൽ

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല: ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ച് പ്രഥമ അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത സ്മൃതി 2025 നാളെയും, മറ്റന്നാളും സഭാ ആസ്ഥാനത്തെ മാർ അത്തനേഷ്യസ് യോഹാൻ സ്മാരക കൺവൻഷൻ സെന്ററിൽ നടക്കും. നാളെ രാവിലെ ആറിന് ബിലിവേഴ്‌സ് സെന്റ് തോമസ് കത്തീഡ്രലിൽ കുർബാന. തുടർന്ന് ധൂപ പ്രാർ ഥന. 10.30ന് ‘സ്മൃതി 2025’ ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ച് അധ്യക്ഷൻ മാർ സാമുവൽ തെയോഫിലോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിക്കും. സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി മുഖ്യാതിഥിയാകും. ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷണവും മലബാർ സ്വതന്ത്ര സുറിയാനി സഭാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പൊലീത്ത അനുസ്മരണ പ്രഭാഷണവും നടത്തും. വിവിധ സഭയിലെ ബിഷപ്പുമാർ പ്രസംഗിക്കും.

നാളെ വൈകിട്ട് 4.30ന് ഫോട്ടോ പ്രദർശന ഉദ്ഘാടനവും മാഗസിന്റെ പ്രകാശനവും ജോസ് കെ. മാണി എംപി നിർവഹിക്കും. അഞ്ചിന് അനുസ്മരണ പ്രഭാഷണം നടക്കും. രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാർ സാമുവൽ തെയോഫിലോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. ഡോ.ഗീവർഗീസ് മാർ കൂറിലോസ്, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഡോ.സിറിയക് തോമസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.

മറ്റെന്നാൾ വൈകിട്ട് അഞ്ചിന് മാർ അത്തനേഷ്യസ് യോഹാൻ കാരുണ്യ സ്മൃതി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മാർ സാമുവൽ തെയോഫിലോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷണം നടത്തും. സ്‌കോളർഷിപ് പദ്ധതികളുടെ ഉദ്ഘാടനം ക്‌നാനായ സമുദായ വലിയ മെത്രാ പ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയേസും വിധവകൾക്കുള്ള ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം കൽദായ ആർച്ച് ബിഷപ്പ് ഔഗിൻ മാർ കുര്യാക്കോസും നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *