തിരുവല്ല: ഇന്ത്യൻ റുമറ്റോളജി അസോസിയേഷൻ കേരള ഘടകം എം.എഫ്.ടി.സി കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച സംസ്ഥാനതല ഏകദിന ശില്പശാല ആന്റോ ആന്റണി എം.പി ഉദഘാടനം ചെയ്തു. ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി ഡയറക്ടറും സിഇഓയുമായ പ്രഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി റുമറ്റോളജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജി വിഭാഗം മേധാവിയും ശില്പശാലയുടെ ഓർഗനൈസിങ് സെക്രട്ടറിയുമായ ഡോ. വിഷ്ണു എസ്. ചന്ദ്രൻ, റുമറ്റോളജി അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ് പ്രഫ.ഡോ.ബി.പത്മകുമാർ, സെക്രട്ടറി ഡോ. പത്മനാഭ ഷേണായി, ദേശീയ സെക്രട്ടറി പ്രഫ.ഡോ.വിനോദ് രവീന്ദ്രൻ, സയന്റിഫിക് കമ്മറ്റി ചെയർമാൻ ഡോ.സി.ബി.മിഥുൻ, സയന്റിഫിക് കോ-ഓർഡിനേറ്റർ ഡോ.എസ്. ശ്രീനാഥ് എന്നിവർ പ്രസംഗിച്ചു.


രോഗത്തെയും ചികിത്സാരീതികളെയും സംബന്ധിച്ച് ധാരാളം തെറ്റിദ്ധാരണകൾ നിലനിൽക്കുന്ന ചികിത്സാവിഭാഗമാണ് റുമറ്റോളജി. പൊതുജനങ്ങൾക്കിടയിൽ മികച്ച രീതിയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ച് ശില്പശാലയിൽ ചർച്ചകൾ നടന്നു. കേരളത്തിലെ വിവിധ ആശുപത്രികളിലെ റുമറ്റോളജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജി, കാർഡിയോ തൊറാസിക് സർജറി, ഓങ്കോളജി, ഡെർമറ്റോളജി, ഒഫ്താൽമോളജി, ജനറൽ മെഡിസിൻ തുടങ്ങിയ വിവിധ മെഡിക്കൽ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാർ ചർച്ചകൾക്ക് നേതൃത്വം നൽകി.


