പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ
**ഹജ് തീർഥാടകർക്ക് വാക്സിനേഷൻ ക്യാമ്പ് നാളെ (ഏപ്രിൽ 26)
ഹജ് തീർഥാടനവുമായി ബന്ധപ്പട്ട് ജില്ലയിൽ നിന്നും രജിസ്റ്റർ ചെയ്തിട്ടുള്ള തീർഥാടകർക്ക് നാളെ (ഏപ്രിൽ26) ന് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 8.30 മുതൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് ക്യാമ്പ്. സർക്കാർ പട്ടികയിലുള്ള തീർഥാടകർ തിരിച്ചറിയൽരേഖ, മറ്റ് അനുബന്ധ രേഖകൾ സഹിതം ക്യാമ്പിൽ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. എൽ. അനിതകുമാരി അറിയിച്ചു.
**തൊഴിൽ മേള നാളെ (ഏപ്രിൽ 26)
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ നാളെ ( ഏപ്രിൽ 26) തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഫോൺ : 9495999688.
**പച്ച മലയാളം സർട്ടിഫിക്കറ്റ് കോഴ്സ്: മെയ് 15 വരെ അപേക്ഷിക്കാം
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ പച്ചമലയാളം -അടിസ്ഥാനകോഴ്സിന്റെ പുതിയ ബാച്ചിലേയ്ക്കുള്ള രജിസ്ട്രേഷൻ മെയ് 15 വരെ നീട്ടി. മറ്റ് ഭാഷകളിൽ ഉന്നത വിദ്യാഭ്യാസം നേടിയവർക്കും അപേക്ഷിക്കാം. അപേക്ഷകർ 17 വയസ് പൂർത്തിയാവരായിരിക്കണം. ഒരു വർഷമാണ് കോഴ്സ്. 60 മണിക്കൂർ മുഖാമുഖവും 30 മണിക്കൂർ ഓൺലൈൻ ക്ലാസുമാണ്. രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയും ആണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന പ്രേരക്മാർ മുഖേന രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിനെ സമീപിക്കാം. ഫോൺ -0468 2220799, www.literacymissionkerala.org.
**സീറ്റ് ഒഴിവ്
ചെന്നീർക്കര സർക്കാർ ഐടിഐയിൽ ആരംഭിച്ച ആറുമാസത്തെ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റ് കോഴ്സിലേക്ക് സീറ്റ് ഒഴിവുണ്ട്.
യോഗ്യത: പ്ലസ് ടു/ബിരുദം. ഫോൺ: 7306119753.
**ഗതാഗത നിരോധനം
മങ്ങാട്-ചായലോട്- പുതുവൽ റോഡിൽ ആശാട്ടിപ്പടി ജംഗ്ഷനിലെ കലുങ്ക് പുനർ നിർമാണ പ്രവൃത്തി ആരംഭിച്ചതിനാൽ ഇതുവഴിയുളള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. വാഹനങ്ങൾ കിൻഫ്രാ-മണ്ണാറ്റൂർ- കുന്നിട റോഡ് വഴി കടന്നുപോകണം.
**ക്വട്ടേഷൻ
പത്തനംതിട്ട പൊന്നുംവില സ്പെഷ്യൽ തഹസിൽദാർ ഓഫീസിൽ ഫയലുകൾ സൂക്ഷിക്കുന്നതിന് രണ്ട് മീറ്റർ ഉയരവും 90 സെ.മീ. വീതിയും 48 സെ.മീ. കനത്തിലുളള അഞ്ച് തട്ട് സ്റ്റീൽ അലമാരയ്ക്കായി ഫർണിച്ചർ ഉടമകൾ/നിർമാതാക്കളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ 30ന് വൈകിട്ട് മൂന്ന്.
വിലാസം : സ്പെഷ്യൽ തഹസിൽദാർ, എൽ.എ (ജനറൽ) ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട. ഇ-മെയിൽ : latahsildarpta@gmail.com
**ആനുകൂല്യ വിതരണം
കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അധിവർഷാനുകൂല്യം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മേയ് ആറിന് രാവിലെ 10ന്് പത്തനംതിട്ട നഗരസഭ ഹാളിൽ നടക്കും. വിവിധ ആനുകൂല്യങ്ങൾ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസുണ്ടാകും. ഫോൺ : 0468-2327415 .
**ഓംബുഡ്സ്മാൻ 61 പരാതി തീർപ്പാക്കി
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓംബുഡ്സ്മാൻ 72 പരാതി പരിഗണിച്ച് 61 എണ്ണം തീർപ്പാക്കി. ഗ്രാമപഞ്ചായത്തുകളുടെ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ടിലെ ക്രമക്കേടുകളിൽ കേസെടുത്തു. തൊഴിലാളികൾക്ക് അധികമായി നൽകിയ 22,412 രൂപ ഈടാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കാത്ത പഞ്ചായത്തുകൾക്ക് അവ ഉറപ്പാക്കാനും നിർദേശം നൽകി. സീതത്തോട് പഞ്ചായത്തിലെ അർഹതയില്ലാത്ത ഗുണഭോക്താവിന് വിവിധ ആവശ്യങ്ങൾക്കായി നൽകിയ 1,07,752 രൂപ ഉദ്യോഗസ്ഥരിൽ നിന്നും ഒമ്പത് ശതമാനം പലിശ സഹിതം ഈടാക്കുന്നതിന് ഉത്തരവായി. സീതത്തോട് ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി സമയത്ത് സ്ഥാപിക്കേണ്ട സിറ്റിസൺ ഇൻഫർമേഷൻ ബോർഡിന്റെ കരാറിലെ ക്രമക്കേടിന് ഉന്നതതല അന്വേഷണത്തിന് ശുപാർശ ചെയ്തു. പന്തളത്തെ ഓംബുഡ്സ്മാൻ ഓഫീസ് ജില്ലാ ആസ്ഥാനത്തേക്ക് മാറ്റുന്നതിന് സർക്കാരിനോട് ആവശ്യപ്പെട്ടു.
**കടമുറി ലേലം 29ന്
പ്രമാടം ഗ്രാമപഞ്ചായത്തിലെ പൂങ്കാവ്, വി-കോട്ടയം ഷോപ്പിംഗ് കോംപ്ലക്സിലെ ഒഴിഞ്ഞ കടമുറികളുടെ ലേലം ഏപ്രിൽ 29ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ : 0468 2242215, 2240175. ഇ-മെയിൽ : pramadomgp@gmail.com


