എറണാകുളം – സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഗൈനക്കോളജി റേഡിയോ ഡയഗ്‌നോസിസ്, പെരിയോഡോന്റിക്‌സ്, സി.വി.റ്റി.എസ്,എന്നീ വിഭാഗങ്ങളിലേക്ക് സീനിയർ റസിഡന്റ് തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു.
യോഗ്യത: എം ബി ബി എസ്, എം ഡി/എം എസ്, എം ഡി എസ്, എം സി എച്ച്, ഡി എൻ ബി ഇൻ കൺസേണ്ട് ഡിസിപ്ലിൻ /ടിസിഎംസി രജിസ്‌ട്രേഷൻ
ആറുമാസ കാലയളവിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എറണാകുളം മെഡിക്കൽ കോളേജിലെ സിസിഎം ഹാളിൽ ഏപ്രിൽ 23 ന് നടത്തുന്ന വാക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10.30 മുതൽ 11.00വരെ ആയിരിക്കും രജിസ്‌ട്രേഷൻ.
ഫോൺ : 0484.2754000


