ആറന്മുള – അഷ്ടമംഗല താലത്തില്‍ വയ്ക്കാന്‍ അല്ലെങ്കില്‍ സമൃദ്ധിയുടെ ഒരു അടയാളമായി സൂക്ഷിക്കാന്‍ അതുമല്ലെങ്കില്‍ ലോകമെങ്ങും പേരു കേട്ട ഒരു അത്ഭുത സൃഷ്ടി സമ്മാനമായി നൽകാൻ ഇതിലേതെങ്കിലും ഒന്നാകാം നിങ്ങൾ ആറന്മുളക്കണ്ണാടി തേടി പോകാനുള്ള കാരണം. ആറന്മുളയ്ക്ക് പകര്‍ന്നു കിട്ടിയ പാരമ്പര്യമാണ് ആറന്‍മുളക്കണ്ണാടിയുടേത്. ഇപ്പോള്‍ ഈ ലോഹത്തിൽ നിർമ്മിക്കുന്ന ഈ മായക്കണ്ണാടി നിര്‍മ്മിക്കാന്‍ ഏഴ് പരമ്പരാഗത കുടുംബങ്ങള്‍ക്കാണ് അവകാശമുള്ളത്. ഇവര്‍ക്ക് ജിഐ രജിസ്ട്രേഷനും (ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ടാഗ് എന്ന പേറ്റന്റ് സംരക്ഷണം) ഉണ്ട്.
ആറന്മുള കണ്ണാടി ഉണ്ടായ വഴിയെ കുറിച്ച് പ്രചരിക്കുന്ന കഥകള്‍ പലതാണ്. ദൈവീക പരിവേഷമുള്ള ഒരു കഥയും ഇതില്‍പ്പെടുന്നു. എന്തായാലും, തമിഴ്നാട്ടിലെ ശങ്കരന്‍ കോവിലില്‍ നിന്ന് അമ്പലം പണിക്കായി മദ്ധ്യ തിരുവിതാംകൂറില്‍ എത്തിയ വിശ്വകര്‍മ്മ വിഭാഗത്തിന്റെ പിന്‍മുറക്കാരാണ് തങ്ങളെന്ന് ആറന്‍മുളക്കണ്ണാടിയുടെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. അനിഴം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് ക്ഷേത്ര നിര്‍മ്മാണത്തിനായി തമിഴ് വിശ്വകര്‍മ്മജരെ കേരളത്തില്‍ എത്തിച്ചത്. ആറന്മുള, ചെങ്ങന്നൂര്‍, മാന്നാര്‍ തുടങ്ങി ഹരിപ്പാട് വരെയുള്ള ക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തിനായാണ് ഇവരെ കൊണ്ടുവന്നത്. കേരളത്തിലെത്തിയ ഇവര്‍ അലസരും സുഖലോലുപരുമായി മാറി. ക്ഷേത്ര നിര്‍മ്മാണത്തിലും അലസത കടന്നെത്തിയതോടെ രാജാവ് കോപാകുലനായി ഇവര്‍ക്ക് നല്‍കിവന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. ഇതെതുടര്‍ന്ന് വിഷമാവസ്ഥയിലായ പണിക്കാര്‍ രാജാവിനെ പ്രീതിപ്പെടുത്താനായി ഒരു വെങ്കല കിരീടം നിര്‍മ്മിച്ചു കാഴ്ചവച്ചു.

രാജാവിനു കാഴ്ച വച്ച വെങ്കല കിരീടം ഒരു അത്യത്ഭുതം തന്നെയായിരുന്നത്രേ !! കണ്ണാടി പോലെ തിളങ്ങുക മാത്രമല്ല വ്യക്തമായി ചുറ്റുപാടുകളെ പ്രതിഫലിപ്പിക്കുകയും ചെയ്ത ആ കിരീടം ലഭിച്ചതോടെ രാജാവ് സന്തുഷ്ടനായി. കിരീടത്തിന്റെ അപൂര്‍വ തിളക്കം ശ്രദ്ധിച്ച രാജാവ് തന്നെയാണ് അതേ ലോഹക്കൂട്ടുകള്‍ പരീക്ഷിച്ച് കണ്ണാടി നിര്‍മ്മിക്കാന്‍ ക്ഷേത്രം പണിക്കായി എത്തിയ വിശ്വകര്‍മ്മജരെ പ്രേരിപ്പിച്ചത്. അങ്ങിനെ ഒരു സവിശേഷ ലോഹക്കൂട്ടിലൂടെ ആറന്മുളക്കണ്ണാടി പിറന്നു എന്നതാണ് ഏറ്റവും വിശ്വസനീയവും പ്രചാരമുള്ളതുമായ ചരിത്രം.
ആറന്‍മുളക്കണ്ണാടി നിര്‍മ്മിക്കുന്നത് വെളിത്തീയവും ചെമ്പും ഉരുക്കിയെടുക്കുന്ന മിശ്രിതത്തില്‍ നിന്നാണ്. പ്രത്യേക അനുപാതത്തില്‍ യോജിപ്പിക്കുന്ന മിശ്രിതം മൂശയിലൊഴിച്ച് ഉണ്ടാക്കിയെടുക്കുന്ന ലോഹപാളി പലയാവര്‍ത്തി തേച്ച് മിനുക്കുമ്പോഴാണ് കണ്ണാടിയെക്കാള്‍ മനോഹരമായ പ്രതലം രൂപപ്പെടുന്നത്. ഉരുക്കുന്നതിനു മുമ്പ് ചെമ്പ് ഉപ്പ് പുരട്ടി കാച്ചിയെടുത്ത് വെള്ളത്തില്‍ മുക്കി ശുദ്ധീകരിക്കും. രണ്ട് ലോഹങ്ങളും ഉരുക്കിയ ശേഷവും സാമ്പിള്‍ പരിശോധിച്ച് അനുപാതത്തിലുള്ള കുറവ് പരിഹരിക്കും.
ഇന്ന് ലോകമാകെ അറിയപ്പെടുന്ന ആറന്മുള കണ്ണാടി നിർമ്മാതാവ് ആണ് ബ്രഹ്മശ്രീ. മുരുകൻ ആർ ആചാരി ആറന്മുള. പരമ്പരാഗതമായി കിട്ടിയ കഴിവാണ് മുരുകന് ആറന്മുള കണ്ണാടി നിർമ്മാണം. പിതാമഹന്മാരുടെ പാത പിന്തുടരുന്ന ഇന്ന് ലോകമാകെ അറിയപ്പെടുന്ന ആറന്മുള കണ്ണാടി നിർമ്മാതാവായി മുരുകൻ മാറിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നടക്കം ആറന്മുള കണ്ണാടിക്കായി മുരുകനെ തേടിയെത്തുന്നവർ ഉണ്ടന്ന് അറിയുമ്പോളാണ് നമുക്കത്ഭുതം. ഏറ്റവും ചെറിയ ആറന്മുള കണ്ണാടി അടക്കം നിരവധി രൂപത്തിലുള്ള ആറന്മുള കണ്ണാടികൾ മുരുകൻ നിർമ്മിച്ചിട്ടുണ്ട്. ഇപ്പോൾ സഹധർമ്മിണിയും, ചിത്രകാരിയും കൂടിയായ ശ്രീമതി. മഞ്ജു മുരുകന്റെ കലാ വൈഭവത്തിന്റെ സഹായത്തോടെ നിരവധി മോഡലുകളിലുള്ള കണ്ണാടികൾ നിർമ്മിക്കുന്നുണ്ട്.

ആറന്മുള പാര്ഥസാരഥീ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള ” മുരുകന്റെ കട ” പ്രശസ്തമാണ്. പ്രധാനമന്ത്രി മുതൽ സിനിമാ മേഖലയിലുള്ളവരടക്കം നിരവധി പ്രശസ്തരാണ് തികച്ചും ഭാരതീയമായ ഈ ആറന്മുള കണ്ണാടി പലർക്കും സമ്മാനമായി നൽകുവാൻ മുരുകനെ സമീപിക്കാറ്.. അഭിമാനത്തോടെ നമുക്കും പ്രോത്സാഹിപ്പിക്കാം
ആറന്മുള കണ്ണാടിക്കായി മുരുകനെ ബന്ധപ്പെടാം.
+91 9497103033 , +918589013033 , 0468 2313033 / 0468 2990833
www.aranmulahandicrafts.com
What do you feel about this post?
Like
Love
Happy
Haha
Sad

