കലഞ്ഞൂര്‍ ക്ഷേത്രോത്സവം: ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Pathanamthitta
Print Friendly, PDF & Email

കലഞ്ഞൂര്‍: മഹാദേവ ക്ഷേത്രത്തിലെ കെട്ടുകാഴ്ച്ചയോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 3.30 മുതല്‍ വാഹന ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി പോലീസ്.
പത്തനാപുരം ഭാഗത്ത് നിന്നും കോന്നിക്കും പത്തനംതിട്ടക്കും പോകുന്ന വാഹനങ്ങള്‍ പത്തനാപുരം ഏഴംകുളം കൊടുമണ്‍ വഴി പോകേണ്ടതും തിരിച്ച് പത്തനംതിട്ടയില്‍ നിന്നും പത്തനാപുരം ഭാഗത്തേക്ക് മലയോര ഹൈവേ വഴി പോകുന്നവ നെടുമണ്‍കാവില്‍ തിരിഞ്ഞ് ഒറ്റത്തേക്ക് കൊടുമണ്‍ ഏഴംകുളം വഴി പോകേണ്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *