ലഹരി വിരുദ്ധ ബോധവൽക്കരണം

Pathanamthitta
Print Friendly, PDF & Email

തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ കറന്റ് അഫേഴ‌സ് കമ്മിഷനും, മണ്ണീറ മാർ പീലക്സിനോസ് ഓർത്തഡോക്‌സ് ഇടവക സൺഡേ സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ എക്സൈസ് ഡിപ്പാർട്ട്മെൻ്റ് സഹകരണത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം 2025 ഏപ്രിൽ 5 രാവിലെ 11:30 ന് മാർ പീലക്‌സിനോസ് ഓർത്തഡോക്സ് ഇടവക മണ്ണീറയിൽ വെച്ച് നടക്കും. ഇടവക വികാരി ഫാദർ എബി എ തോമസിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന മീറ്റിംഗ്ഗ് ഓർത്തഡോക്‌സ് സഭ സുവജനപ്രസ്ഥനം കേന്ദ്ര ട്രഷറർ രെഞ്ചു എം ജോയി ഉദ്ഘാടനം ചെയ്യും. ലഹരി വിരുദ്ധ ക്ലാസ്സുകൾക്ക് അനിൽ കുമാർ. എസ് ( അസിസ്‌റ്റന്റ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കോന്നി എക്സൈസ് റേഞ്ച് ഓഫീസ് കോന്നി ) നേതൃത്വം നൽകും.ഇടവക സണ്ടേസ്ക്കൂൾ കുട്ടികൾ, യുവജനപ്രസ്ഥാനം അംഗങ്ങൾ. കെ സിസി തണ്ണിത്തോട് സോൺ ഭാരവാഹികൾ വൈദിക ശ്രേഷ്ഠർ മീറ്റിംഗ്ഗിൽ പങ്കെടുക്കും എന്ന് കെ സി സി തണ്ണിത്തോട് സോൺ സെക്രട്ടറി അനിഷ് തോമസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *