കോളേജ് വിദ്യാർത്ഥിനിയുടെ പിറകേ നടന്ന് നഗ്‌നതാ പ്രദർശനം : ക്രിമിനലുകളായ രണ്ടു യുവാക്കൾ അറസ്റ്റിൽ

Crime
Print Friendly, PDF & Email

പെരുമ്പെട്ടി – കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ പിറകേ നടന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ഭയപ്പെടുത്തുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ രണ്ട് യുവാക്കള്‍ പെരുമ്പെട്ടി പോലീസിന്റെ പിടിയിലായി. കോട്ടാങ്ങല്‍ ഭഗവതി കുന്നേല്‍വീട്ടില്‍ ബി ആര്‍ ദിനേശ് (35), കോട്ടാങ്ങല്‍ എള്ളിട്ട മുറിയില്‍ വീട്ടില്‍ ,മാഹീന്‍ ( 30), എന്നിവരാണ് പിടിയിലായത്. ഇവരെ നടപടികള്‍ക്ക് ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ ചുങ്കപ്പാറ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് സംഭവം. നിരവധി കേസുകളില്‍ പ്രതികളായ കോട്ടാങ്ങല്‍ സ്വദേശികളായ ദിനേശ്, മാഹിന്‍ എന്നിവരാണ് പിടിയിലായത്. പിന്നാലെയെത്തി പ്രത്യേക ശബ്ദം പുറപ്പെടുവിപ്പിച്ച പ്രതികള്‍, കൈകള്‍ കൊണ്ട് ആംഗ്യം കാണിക്കുകയും മറ്റും ചെയ്തപ്പോള്‍ യുവതി ശ്രദ്ധിക്കാതെ നടന്നു. ബസ് സ്റ്റാന്‍ഡിനു പിന്നിലെ വഴിയിലൂടെ വീട്ടിലേക്ക് പോയപ്പോള്‍ പിന്തുടര്‍ന്ന് ഒന്നാം പ്രതി ദിനേശ് കൈലി മാറ്റി നഗ്‌നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. നില്‍ക്കാന്‍ ആവശ്യപ്പെട്ട് ആക്രോശിച്ചു കൊണ്ട് പിന്നാലെയെത്തി ഭയപ്പെടുത്തിയ ഇരുവരും മാനഹാനിയുണ്ടാക്കുകയും ചെയ്തു എന്നാണ് പരാതി.

സംഭവം കണ്ട് നാട്ടുകാര്‍ ദിനേശിനെ തടഞ്ഞു വച്ച് പോലീസില്‍ ഏല്‍പ്പിച്ചു. മാഹീന്‍ സ്ഥലത്ത് നിന്നും ഓടിപ്പോയി. തുടര്‍ന്ന്, യുവതിയുടെ മൊഴിപ്രകാരം എസ്‌ഐ ടിപി ശശികുമാര്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ ബി സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ടാം പ്രതിക്കുവേണ്ടി നടത്തിയ തെരച്ചിലില്‍ സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ വള്ളച്ചിറയില്‍ വച്ച് കണ്ടെത്തി, പിടിച്ചു സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു.

ഇരുവരും വിവിധ പോലീസ് സ്‌റ്റേഷനുകളിലെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അന്വേഷണത്തില്‍ വ്യക്തമായി. 2023 ല്‍ പെരുമ്പെട്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത സ്ത്രീധന പീഡന, ദേഹോപദ്രവകേസ് ഉള്‍പ്പെടെ 10 കേസുകളില്‍ പ്രതിയാണ് ദിനേശ്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നതിന് വെണ്മണി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും ഉള്‍പ്പെടുന്നു. മണിമല, കറുകച്ചാല്‍, പെരുമ്പെട്ടി എന്നിവടങ്ങളിലാണ് മറ്റ് കേസുകളുള്ളത്. കഞ്ചാവ് ബീഡി വലിച്ചതിന് എടുത്ത രണ്ട് കേസുകള്‍ ഉള്‍പ്പെടെ പെരുമ്പെട്ടി, മണിമല സ്‌റ്റേഷനുകളിലെടുത്ത 5 കേസുകളില്‍ പ്രതിയായിട്ടുണ്ട് മാഹീന്‍.

Leave a Reply

Your email address will not be published. Required fields are marked *