കൊച്ചി – തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്ര മൈതാനത്ത് ഏരീസ് കലാനിലയം അവതരിപ്പിക്കുന്ന രക്തരക്ഷസ് – ചാപ്റ്റർ 1 നാടക ക്യാമ്പിനായുള്ള
സ്റ്റേജും എ.സി ഓഡിറ്റോറിയത്തിൻ്റേയും പണിക്കായി കാൽനാട്ട് കർമ്മം ഇന്ന് 26 ന് നഗരസഭ വൈസ് ചെയർമാൻ ശ്രീ. കെ.കെ പ്രദീപ് കുമാർ നിർവ്വഹിച്ചു. രക്തരക്ഷസ് ചാപ്റ്റർ 1 നാടകത്തിലെ വലിയ സ്വീകരണമാണ് എല്ലാ സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്നത്.

1973-ൽ കലാനിലയം കൃഷ്ണൻ നായരും അദ്ദേഹത്തിന്റെ സഹധർമിണി ദേവകിയമ്മയും ചേർന്ന് രൂപം നൽകിയ കലാനിലയം 50 വർഷം പിന്നിട്ട് അതിന്റെ ജൈത്രയാത്ര തുടരുകയാണ്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് ആദ്യ പ്രദർശനം നടന്നത്. കാവാലം നാരായണപണിക്കർ രചിച്ച ” കുരുക്ഷേത്ര” (ഓപെറ) ആയിരുന്നു ആദ്യ അവതരണത്തിനായി തിരഞ്ഞെടുത്തത്. നിലവിലുണ്ടായിരുന്ന രീതികളിൽ നിന്നും വ്യത്യസ്തമായിരുന്നു കലാനിലയത്തിന്റെ അവതരണ രീതി. നാടകത്തിന്റെ വിജയത്തെ തുടർന്ന് ജഗതി എൻ.കെ. ആചാരി വേദിക്കു വേണ്ടി നാടകങ്ങൾ രചിക്കുകയും കൃഷ്ണൻ നായരുടെ സംവിധാനത്തിലൂടെ അവ വേദിയിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തു.
കാണികളെ ഭയപ്പെടുത്തുകയും വിസ്മയപ്പെടുത്തുകയും മറ്റും ചെയ്യുന്ന തരത്തിൽ പ്രത്യേകമായ രീതിയിലാണ് നാടകങ്ങളുടെ അവതരണം. ഇപ്പോൾ ആധുനിക ശബ്ദ, രംഗ സംവിധാനങ്ങളോട് കൂടി അതിശയിപ്പിക്കുന്ന മാറ്റത്തോടെയാണ് നാടകം അവതരിപ്പിക്കുന്നത്. നിമിഷ നേരം കൊണ്ട് കൊടും കാടായി മാറുന്ന കൊട്ടാരവും, കരിങ്കൽ ഗുഹയും, വെള്ളച്ചാട്ടവും, തലയ്ക്ക് മുകളിൽ കൂടി പറന്നു പോകുന്ന വിമാനവും, ചീറി പാഞ്ഞു വരുന്ന കാറും, ഇടി മിന്നലും, മഴയും തുടങ്ങിയ രീതിയിലുള്ള വേറിട്ട അവതരണം ഒക്കെ പ്രേക്ഷകരെ വിസ്മയത്തിലാഴ്ത്തും.

തൃപ്പൂണിത്തുറയിലെയും, എറണാകുളം ജില്ലയിലെയും പ്രേക്ഷകർ മുമ്പ് കലാനിലയം നാടകത്തിനു തന്ന പ്രാർത്ഥനയിച്ചു സഹകരണവും പിന്തുണയും ഞങ്ങൾക്ക് ആവശ്യമാണ്. ഇനി കുറച്ച് നാളത്തെ കാത്തിരിപ്പ് മാത്രം. എല്ലാവരും നാടകം കാണണം, വിജയിപ്പിക്കണം.
കലാനിലയം കൃഷ്ണൻ നായരുടെ മകനും, ഇപ്പോഴത്തെ നാടകസമിതി അമരക്കാരനായ കലാനിലയം അനന്തപദ്മനാഭൻ അഭ്യർത്ഥിച്ചു.
#arieskalanilayam #kalanilayam #kalanilayamdramas #thripunithura


