ഭിന്നശേഷിക്കാർക്കായുള്ള അവകാശ പോരാട്ടത്തിൽ ഇത് ചരിത്ര നിമിഷം

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല – ഭിന്നശേഷിക്കാർക്കായി അവർതന്നെ അവകാശങ്ങൾക്കായി പോരാട്ടം തുടങ്ങിയിട്ട് കാലങ്ങളായി. തങ്ങളെ സഹായിക്കാൻ മറ്റാരും വരില്ലെന്ന തിരിച്ചറിവിൽ നിന്നാണ് തിരുവല്ലയിലെ അക്ഷയ് എന്ന മൾട്ടിപ്പിൾ ഭിന്നശേഷിക്കാരനായ യുവാവ് അടക്കമുള്ള നിരവധിയാളുകൾ നടത്തിയ നിയമ, സമര പോരാട്ടങ്ങളുടെ ചെറിയ വിജയം മാത്രം. ഇനി മുതൽ ബഹു. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ആദ്യമായി എയ്ഡഡ് സ്കൂൾ ഭിന്നശേഷി നിയമനത്തിന് സംസ്ഥാന, ജില്ലാ സമിതികൾ.. രൂപീകരിച്ചു സംസ്ഥാന സർക്കാർ ഉത്തരവായി… ഒരു പോരാട്ടവും വെറുതെയാവില്ല.. പോരാട്ടം തുടരും എന്നും അവർ വ്യക്തമാക്കുന്നു.

ഭിന്നശേഷി നിയമനം എയ്‌ഡഡ്‌ സ്‌കൂളുകളിൽ സർക്കാർ നേരിട്ട് നടപ്പാക്കും കേരളത്തിലെ എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും. യോഗ്യരായവരെ കണ്ടെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് സമിതി രൂപീകരിച്ചു. മൂന്ന് ശതമാനം ഭിന്നശേഷി നിയമനമാണ് സർക്കാർ നേരിട്ട് നടപ്പാക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആകും സംസ്ഥാനതല സമിതിയുടെ ചെയർമാൻ. സംസ്ഥാനതല സമിതി നിയമനം സംബന്ധിച്ച് അവലോകനം നടത്തും. യോഗ്യരായവരെ കണ്ടെത്തുക ജില്ലാതല സമിതികളായിരിക്കും. ജില്ലാതല സമിതികൾ ഉദ്യോഗർഥികളുടെ പട്ടിക തയ്യാറാക്കി നിയമനത്തിന് ശുപാർശ ചെയ്യും. കമ്മിറ്റി കണ്ടെത്തുന്നവരെ നിയമിക്കാൻ മാനേജർക്ക് ബാധ്യതയുണ്ട്. യോഗ്യരായവരെ കിട്ടുന്നില്ലെന്ന് പറഞ്ഞു മാനേജ്മെന്റുകൾ നിയമനം വൈകിപ്പിച്ചിരുന്നു.

എയ്‌ഡഡ്‌ സ്‌കൂളിലെ അധ്യാപക നിയമനത്തിൽ മൂന്ന് ശതമാനം അദ്ധ്യാപക, അനദ്ധ്യാപക ഭിന്നശേഷി നിയമനം പൂർത്തിയാക്കിയാൽ മാത്രമേ മറ്റ് അധ്യാപകരുടെ നിയമനം ക്രമപ്പെടുത്താൻ സർക്കാർ അനുവദിച്ചിരുന്നുള്ളൂ. ഇതേതുടർന്ന് സംസ്ഥാനത്തെ മാനേജ്‌മെന്റ് സ്‌കൂളുകളിലെ അധ്യാപക നിയമനം പ്രതിസന്ധിയിലായിരുന്നു. മൂന്ന് ശതമാനം ഭിന്നശേഷി നിയമനം പൂർത്തിയാക്കാനും യോഗ്യരായവരെ കണ്ടെത്താനും ബുദ്ധിമുട്ട് ആയിരുന്നുവെന്നാണ് മാനേജ്‌മെന്റ് സ്‌കൂളുകൾ പറയുന്നത്. എൻഎസ്എസ് അടക്കമുള്ള മാനേജ്‌മെന്റുകൾ സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് വാങ്ങിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് സർക്കാർ ഇവർക്ക് അനുകൂലമായി ഉത്തരവ് പുറത്തിറക്കിയിരുന്നു.

മൂന്ന് ശതമാനം സംവരണം മാറ്റിവെച്ച് മറ്റ് അധ്യാപക നിയമനം നടത്താൻ സർക്കാർ ഉത്തരവായി ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളിൽ ഭിന്നശേഷി നിയമനം നടത്താൻ സംസ്ഥാന തലത്തിൽ സമിതി രൂപീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *