ഓമല്ലൂര്‍: ഒരു വരയൻ പുലി തന്റെ പടം എടുക്കാന്‍ ബന്നി അജന്തയുടെ ക്യാമറയ്ക്ക് മുന്നില്‍ നിന്നത് അര മണിക്കൂറിലേറെ, നിരവധി പോസുകള്‍ ഇരുന്നും കിടന്നും, കളിച്ചും ഒക്കെ അവന് കൊടുത്തു. ഓമല്ലൂരില്‍ വയല്വാണിഭത്തോടനുബന്ധിച്ച് പത്തനംതിട്ടയിലെ പ്രശസ്തനായ വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫര്‍ ബെന്നി അജന്ത നടത്തുന്ന “വന്യം” എന്ന ഫോട്ടോ പ്രദര്‍ശനത്തിലാണ് ഈ പുലിയുടെയും ചിത്രം ഉള്ളത്.
ഓമല്ലൂര്‍ കുറിഞ്ചാലിലെ നീല കോഴി മുതല്‍ പത്തനംതിട്ടയുടെ അതിര്‍ത്തി അടയാളപ്പെടുത്തുന്ന കടുവയും, മരച്ചില്ല ആഹാരമാക്കുന്ന ആനയും കാട്ടുപോത്തുമുള്പ്പടെ ഇന്ത്യന്‍ കാടുകളെയും ആവാസ വ്യവസ്ഥയെയും അടുത്തറിയാന്‍ സാധിക്കുന്ന നിരവധി ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശനത്തിനായി പരുക്കിയിട്ടുണ്ട്.

മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു ചിത്രത്തിന് മനോഹരമായ അടിക്കുറിപ്പെഴുതുന്നവര്ക്ക് സമ്മാനവും ഉണ്ടാകും. ചിത്ര പ്രദര്‍ശനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ അധ്യക്ഷത വഹിച്ചു. ബൈജു ഓമല്ലൂര്‍, ബെന്നി അജന്ത, സജയന് ഓമല്ലൂര്‍, സുബിന് തോമസ്, എം.ആര്. അനില്‍കുമാര്‍, സുരേഷ് ഓലിത്തുണ്ടില്‍, സജി വര്‍ഗീസ്, സ്മിത സുരേഷ്, ലിജോ ബേബി, കെ.എന്‍.അമ്പിളി എന്നിവര്‍ പ്രസംഗിച്ചു.


