കോഴിക്കോട് – പൊലീസ് പിടികൂടിയപ്പോൾ യുവാവ് കയ്യിലുണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയതായി സംശയം. താമരശ്ശേരി സ്വദേശി ഫായിസ് ആണ് പൊലീസിൻ്റെ പിടിയിലായപ്പോൾ എംഡിഎംഎ വിഴുങ്ങിയതായി സംശയം. അടിയന്തിര പരിശോധനക്കായി യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീട്ടിൽ സാധാരണയിൽ കവിഞ്ഞു ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ, താമരശ്ശേരിയിൽ നിന്നുതന്നെ പിടികൂടിയ ഒരു യുവാവ് എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് മരിച്ചിരുന്നതിനാൽ ആശുപത്രിയിലാക്കാനുള്ള നടപടികൾ വേഗത്തിലായി.


