വൈ.എം.സി.എ സബ് റീജണിൻ്റെ നേതൃത്വത്തിൽ ലോക ജലദിനാചരണം

Pathanamthitta
Print Friendly, PDF & Email

പെരിങ്ങര : കടുത്ത വേനലിൽ ജലത്തിന്റെ ദൗർലഭ്യത ഓർമ്മപ്പെടുത്തി ലോകജല ദിനാചരണം ജലം ഒരു നിധി പരിപാടി വൈ.എം.സി.എ സബ് റീജണിൻ്റെ നേതൃത്വത്തിൽ പ്രിൻസ് മാർത്താണ്ഡവർമ്മ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തപ്പെട്ടു. ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മായാ അനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു. മലയാള മനോരമ സീനിയർ സബ് എഡിറ്റർ വർഗീസ് സി. തോമസ് വിഷയാവതരണം നടത്തി. ഭാരത് സേവക് സമാജ് സംസ്ഥാന ചെയർമാൻ ഡോ. രമേശ് ഇളമൺ നമ്പൂതിരി സന്ദേശം നൽകി. റീജണൽ യൂത്ത് വുമൺ ആൻ്റ് ചിൽഡ്രൻ കൺസേൺ കമ്മറ്റി ചെയർമാൻ ലിനോജ് ചാക്കോ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, പ്രിൻസിപ്പാൾ പദ്മജാദേവി എസ്, സബ് റീജൻ മുൻ ചെയർമാൻമാരായ ജോ ഇലഞ്ഞിമൂട്ടിൽ, കെ.സി മാത്യു, അഡ്വ. എം ബി നൈനാൻ വൈസ് ചെയർമാൻ അഡ്വ. നിതിൻ എബ്രഹാം വർക്കി, ഉമ്മൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ തലത്തിൽ നീന്തൽ പരിശീലനം പഠനത്തിൻ്റെ ഭാഗമാക്കണമെന്ന് യോഗം ആവിശ്യപ്പെട്ടു.

ഫോട്ടോ : ലോക ജലദിനാചരണത്തിൻ്റെ ഭാഗമായി വൈ. എം. സി എ തിരുവല്ല സബ് – റീജൺ സംഘടിപ്പിച്ച ജലനിധി പ്രിൻസ് മാർത്താണ്ഡവർമ്മ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജില്ലാ പഞ്ചായത്ത് അംഗം മായാ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. നിതിൻ വർക്കി ഏബ്രഹാം, സുനിൽ മറ്റത്ത്, എം.ബി നൈനാൻ, ഡോ. രമേശ് ഇളമൺ നമ്പൂതിരി, ലിനോജ് ചാക്കോ, ജോജി പി. തോമസ്, ജോ ഇലഞ്ഞിമൂട്ടിൽ, കെ.സി മാത്യു, വർഗീസ് സി. തോമസ്, പദ്മജാദേവി എസ്, ഉമ്മൻ വർഗീസ് എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *