എണ്ണിക്കാട് അങ്കണവാടിക്ക് തറക്കല്ലിട്ടു

Pathanamthitta
Print Friendly, PDF & Email

ഇരവിപേരൂർ – ഗ്രാമപഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന എണ്ണിക്കാട് 16-ാം നമ്പർ അങ്കണവാടിയുടെ തറക്കല്ലിടൽ പ്രസിഡന്റ് കെ ബി ശശിധരൻ പിള്ള നിർവഹിച്ചു. 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് വിഹിതവും ഉൾപെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ വാടക കെട്ടിടത്തിലാണ് അങ്കണവാടിയുടെ പ്രവർത്തനം.

മനസോടിത്തിരിമണ്ണ് എന്ന സർക്കാർ കാമ്പയിന്റെ ഭാഗമായി ആഞ്ചാലി മൂട്ടിൽ എബ്രഹാം പുന്നൂസ് എന്ന വ്യക്തിയാണ് അങ്കണവാടി കെട്ടിടം നിർമിക്കാൻ സ്ഥലം സൗജന്യമായി നൽകിയത്. വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ക്ഷേമകാര്യം സ്ഥിരം സമിതി ചെയർപേഴ്സൺ കെ. കെ വിജയൻ, അംഗങ്ങളായ അമിത രാജേഷ് , എം എസ് മോഹൻ, അമ്മിണി ചാക്കോ, ത്രേസ്യാമ്മ കുരുവിള, പ്രിയവർഗീസ്, ഐ സി ഡി എസ് സൂപ്പർവൈസർ ജ്യോതി ജയറാം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *