ടെക്സാസ് – പ്ലാനോ നഗരത്തിലെ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പൂജകൾ പൂജാരി ബ്രഹ്മശ്രീ വിനയൻ നീലമന തിരുമേനിയുടെ മേൽനോട്ടത്തിൽ നടന്നു. കേരളത്തിലെ ആറ്റുകാൽ ക്ഷേത്ര പരിസരത്ത് സമർപ്പിക്കുന്ന പൊങ്കാല അനുഭവമാണ് ഭക്തർക്ക് അമേരിക്കയിലും ലഭിച്ചത്. മന്ത്രോച്ചാരണങ്ങൾക്ക് നടുവിൽ ഭക്തർ പ്രാർത്ഥനകളോടെ ഗ്യാസ് അടുപ്പുകളിൽ വെച്ച പുതിയ സ്റ്റീൽ കലങ്ങളിൽ അരിയിട്ട് തിളപ്പിച്ചു. അമേരിക്കയിലെ ഭൗതിക സാഹചര്യത്തിലും ഭക്തർക്ക് പൊങ്കാല സമർപ്പണം ഭക്തോയോടെ നിർവഹിക്കാനായി. മലയാളികൾ ഉള്ള ലോകത്തെ എല്ലാ സ്ഥലങ്ങളിലും നാട്ടിലെ ഉത്സവാഘോഷങ്ങൾ ഭക്തിയോടെ നടത്തുന്നത് പതിവാണ്. അമേരിക്കൻ ഐക്യ നാടുകളും അതിൽ നിന്ന് വ്യത്യസ്തമല്ല .



