പഞ്ചാസരയുടെ അളവ് കുറഞ്ഞതോടെ ഡ്രൈവർ കുഴഞ്ഞു വീണു : നിയന്ത്രണം വിട്ട ബസ് മരത്തിൽ ഇടിച്ച് ഡ്രൈവർ മരിച്ചു :

Kerala Kottayam
Print Friendly, PDF & Email

കോട്ടയം – പാലാ – ഇടമറ്റം റൂട്ടിൽ ഓടുന്ന കുറ്റാരപ്പള്ളി ബസിലെ ഡ്രൈവർ ഇ.ജി. രാജേഷ് ആണ് മരിച്ചത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതോടെ ഡ്രൈവർ ഓടിച്ചുകൊണ്ടിരുന്ന ബസിൽ കുഴഞ്ഞു വീണു. നിയന്ത്രണം വിട്ട ബസ് മരത്തിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. ഇന്ന് രാവിലെ 7.15 ന് ഇടമറ്റം ചീങ്കൽ ജങ്ഷനിലാണ് അപകടം. ഇറക്കം ഇറങ്ങി വരുമ്പോൾ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഷുഗർ ലെവൽ താഴ്ന്നതാണ് ഡ്രൈവർ കുഴഞ്ഞു പോകാൻ കാരണമായത്. നിരവധി യാത്രക്കാർക്കും പരുക്കേറ്റു. എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പോയ കുട്ടികൾ അടക്കം ബസിലുണ്ടായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് രണ്ട് തെങ്ങിൽ ഇടിച്ച് ശേഷം മറ്റൊരു തെങ്ങിൽ ഇടിച്ചു നിൽക്കുകയായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായില്ല. യാത്രക്കാരിക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *