കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പട്ടികജാതി വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്ക് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ലാപ്‌ടോപ് വിതരണം ചെയ്തു. സാങ്കേതിക വൈജ്ഞാനിക മേഖലകളിലേക്ക് വിദ്യാർഥികളുടെ അറിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം പ്രസിഡന്റ് റോയി ഫിലിപ്പ് നിർവഹിച്ചു. രണ്ടു ലക്ഷം രൂപ വിനിയോഗിച്ചാണ് അഞ്ച് വിദ്യാർഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് മിനി സുരേഷ് അധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സോണി കൊച്ചുതുണ്ടിൽ, ബിജോ പി മാത്യു, ജനപ്രതിനിധികളായ ബിജിലി പി ഈശോ, റാണി കോശി, ഗീതു മുരളി, മേരിക്കുട്ടി, ജിജി വർഗീസ്, സുമിത ഉദയകുമാർ, സുനിത ഫിലിപ്പ് എന്നിവർ പങ്കെടുത്തു.


