ഹരിത കലാലയ പ്രഖ്യാപനം ; കുമ്പഴ മാർ ഫിലോക്‌സിനോസ് ഐ.ടി.ഐ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കുമ്പഴ മാർ ഫിലോക്‌സിനോസ് ഐ ടി ഐയെ മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ് ഹരിത കലാലയമായി പ്രഖ്യാപിച്ചു. കലാലയങ്ങളിലെ ശുചിത്വപരിപാലനവും മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയമായ സംവിധാനവും ഒരുക്കിക്കൊണ്ട് ഹരിതാഭമാക്കുന്നതിന്റെയും ഭാഗമായാണ് ഹരിതകേരളം മിഷന്റെ സഹകരണത്തോടെ പ്രഖ്യാപനം നടത്തിയത്.

വൈസ് പ്രസിഡന്റ് മാത്യു വർഗീസ് അധ്യക്ഷനായി. കോന്നി ബ്ലോക്കിലെ ആദ്യത്തെ ഹരിത കലാലയമാണിത്.
മാർ ഫിലോക്‌സിനോസ് ഐ ടി ഐ ഇൻസ്റ്റിറ്റിയൂഷൻ സെക്രട്ടറി കോശി വർഗീസ്, പ്രിൻസിപ്പൽ ബിജു ജോർജ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ അനിത മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ ശോശാമ്മ ജോൺസൺ, ക്ഷേമ കാര്യ കമ്മിറ്റി ചെയർമാൻ സാജു മണിദാസ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *