തിരുവല്ല: മദ്ധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല ഏകദിന ശില്പശാല മെഡിക്കോൺ 2025 പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പദ്മകുമാർ ഉദ്ഘാടനം ചെയ്തു.
ബിലീവേഴ്സ് ആശുപത്രി അസോ. ഡയറക്ടറും കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ. ജോൺ വല്യത്ത് മുഖ്യപ്രഭാഷണം നടത്തി. ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവി ഡോ.എസ്.കെ.മാത്യു, ഇന്റേണൽ മെഡിസിൻ അക്കാഡമിക്സ് വിഭാഗം മേധാവി ഡോ. എം.എം.ഷാഹുൽ ഹമീദ്, സീനിയർ കൺസൾട്ടന്റ് ഡോ. മോഹൻ വർഗീസ്, മെഡിക്കോൺ ഓർഗനൈസിങ് സെക്രട്ടറി ഡോ. ഹേമന്ത് ഹരിദാസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 200 ഓളം ഡോക്ടർമാർ പങ്കെടുത്ത ശില്പശാലയിൽ പ്രമുഖ ഡോക്ടർമാർ ക്ലാസുകൾ നയിച്ചു.



