പത്തനംതിട്ട ജില്ലയിലെ സ്കൂളിലൂടെ സഞ്ചരിച്ച് ജില്ലാ ശുചിത്വ മിഷൻ ടീം : മാലിന്യ മുക്തം നവകേരളം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് തല ചിത്ര പ്രദർശനം സമാപിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംത്തിട്ട – മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കിടയിൽ മാലിന്യ സംസ്കരണത്തെക്കുറിച്ചുളള അവബോധം വളർത്തുന്നതിനായി ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ച് പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ. സ്കൂൾ കുട്ടികളിൽ ശുചിത്വ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുതലത്തിലും നഗരസഭതലത്തിലും ജില്ലാ ശുചിത്വ മിഷൻ ചിത്രപ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്. പരിപാടി സംഘടിപ്പിച്ച എല്ലാ വിദ്യാലയങ്ങളിലും കു‌ട്ടികൾ ചിത്രപ്രദർശനത്തെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഒരു പഠന വേദിയാക്കി മാറ്റുകയാണ്. 2024 സ്വച്ഛതാ ഹി സേവ (എസ്എച്ച്എസ് 2024) ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി നടത്തിയ ചിത്ര രചന മത്സരത്തിലൂടെ ലഭിച്ച കുട്ടികളുടെ രചനകളാണ് പ്രദർശനത്തിന് എത്തിക്കുന്നത്.

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തുതല ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം പത്തനംതിട്ട, പരുമല, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനു സി കെ നിർവഹിച്ചു. പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കരപ്പിള്ള സ്കൂൾ കുട്ടികൾക്ക് ശുചിത്വ സന്ദേശം നൽകി. പരുമല, തിരുവിതാംകൂർ ദേവസ്വം ബോർഡ് എച്ച്എസ്എസ് ഹെഡ്മിസ്ട്രസ് സുനിത ഉദ്ഘാടന യോഗത്തിൽ സംസാരിച്ചു. ശുചിത്വ മിഷൻ റിസോഴ്‍സ് പേഴ്‍സണായ കൊച്ചുമോൾ, അനിതാ റേച്ചൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *